Jan 1, 2013

പുതുവര്‍ഷത്തില്‍ ഓര്‍ക്കേണ്ടത്...



ഇന്ന് 2013 ജനുവരി ഒന്ന്. നാമെല്ലാവരും പുതിയ വര്‍ഷത്തെ പ്രതീക്ഷനിര്‍ഭരമായി വരവേല്‍ക്കുകയാണല്ലോ. എല്ലാ പുതുവര്‍ഷ ദിനത്തിലും നാം ഓരോരുത്തരും ഓരോ പ്രതിജ്ഞ എടുത്ത് നിറവേറ്റാറുണ്ടല്ലോ.
ഇന്ന് നാം ജീവിക്കുന്നത് വളരെ ഭാഗ്യവാന്മാരായിട്ടാണ്. ആവശ്യത്തിനും അതിലേറെയും പ്രകൃതി വിഭവങ്ങള്‍ ലഭ്യമാവുന്നുണ്ട്. എന്നാല്‍ ഈ പ്രകൃതി വിഭവങ്ങള്‍ ഇന്ന് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ജലവും ശുദ്ധവായുവും എല്ലാം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് നാമെല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട്തന്നെ ജലത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 2013 അന്താരാഷ്ട്ര ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷഷ്ട്രസഭ തീരുമാനിച്ചിരിക്കുകയാണ്. 2010 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഇങ്ങനെ ആചരിക്കാന്‍ തീരുമാനിച്ചത്.


ഇപ്പോള്‍ നമ്മുടെനാട്ടില്‍ കാലാവസ്ഥാ വ്യതിയാനങ്ങളാണ്. 2012 ല്‍ കേരളത്തില്‍ മഴ വളരെ കുറവായിരുന്നു. മഴ പെയ്യേണ്ട സമയത്ത് പെയ്യാതെ കാലം തെറ്റിപെയ്യുകയാണ്. അത്കൊണ്ട് തന്നെ വലിയ ഒരു വരള്‍ച്ച നാം നേരിടേണ്ടി വരും. ഇത് ഇന്നത്തെ കാലത്ത് തീര്‍ത്തും ആചരിക്കേണ്ട ഒന്നാണ്. ഇല്ലെങ്കില്‍ അടുത്ത തലമുറക്കെന്നല്ല നമുക്ക് തന്നെ ജലം ലഭ്യമായെന്ന് വരില്ല.

അതുകൊണ്ട് ഞാന്‍ ജലസംരക്ഷണത്തന് പ്രാധാന്യം നല്‍കുമെന്ന പ്രതിജ്ഞ ഭൂമിക്ക് വേണ്ടി നാമോരോരുത്തരും എടുക്കുക.


അന്താരാഷ്ട്ര ജലസഹകരണ വര്‍ഷത്തെക്കുറിച്ച് കൂടുതലറിയാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക

2 comments:

LinkWithin

Thanks.