Sep 23, 2012

ഇനി ഇസ്തിരിയിട്ട വിന്‍ഡോസ് !!



മൈക്രോസോഫ്റ്റിനിപ്പോള്‍ മൊത്തത്തില്‍ ഒരു മാറ്റമാണ്. എല്ലാം അവര്‍ പുതുപുത്തനാക്കുകയാണ്. അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായ വിന്‍ഡോസ് 8 ഉടന്‍ പുറത്തിറങ്ങും. അത് പോലത്തന്നെ ഓഫീസ് 2013. ഇവ രണ്ടിന്റെയും പ്രിവ്യൂകളും ഇറക്കിയിട്ടുണ്ട്. വിന്‍ഡോസ് 8 ന്റെ മൊബൈല്‍ വേര്‍ഷനും സാംസങ്ങ് എ.ടി.ഐ.വി എസിലൂടെ പുറത്തിറക്കാന്‍ പരിപാടിയുണ്ട്. ഇന്റെര്‍നെറ്റ് എക്സപ്ലോററിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഈയടുത്ത് ഇറങ്ങി. പക്ഷേ അത് വൈറസ് ഭീഷണിയിലാണ്.



അങ്ങനെ 2012 എന്ന വര്‍ഷം തന്നെ മൈക്രോസോഫ്റ്റ് ഗംഭീരമാക്കും എന്നതിന്റെ സൂചനയായി 25 വര്‍ഷത്തിന് ശേഷം ആദ്യമായി തങ്ങളുടെ ലോഗോ അവര്‍ മിനുക്കി. ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള നാല് സമചതുരങ്ങളാണ് ലോഗോയിലുള്ളത്. ഓപ്പറേറ്റിങ്ങ് സിസ്റ്റം, ടാബ്ലറ്റ്, മൊബൈല്‍, മറ്റു ഹാര്‍ഡ്വെയറുകള്‍ തുടങ്ങിയ മൈക്രോസോഫ്റ്റ് വ്യാപരിക്കുന്ന മേഖലകളെ പ്രതിനിധീകരിക്കുന്നതാണ് ഈ നാലു സമചതുരങ്ങള്‍. ഈ മേഖലകളില്‍ കമ്പനി നടത്തുന്ന മാറ്റങ്ങളാണ് ഈ നിറങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
ലോഗോ മാറ്റത്തെക്കുറിച്ച് ഔദ്യോയിഗമായി ഇങ്ങനെയാണവര്‍ പറഞ്ഞത്.

"It’s been 25 years since we’ve updated the Microsoft logo and now is the perfect time for a change."

അതായത് ഈ വര്‍ഷം കെങ്കേമമാക്കുമെന്നര്‍ത്തം.








പക്ഷേ വിന്‍ഡോസ് 8 ന്റെ ലോഗോ വലിയ മെച്ചമില്ലെന്നാമില്ലെന്നാണ് പലരുടെയും അഭിപ്രായം. ലോഗോ മോശമായതു പോലെ ഇനി ഓപറേറ്റിങ്ങ് സിസ്റ്റം തന്നെ മോശമാകുമോ എന്ന് കണ്ടറിഞ്ഞ് കാണണം. 


പക്ഷേ ഈ വര്‍ഷം മൈക്രോസോഫ്റ്റ് " അലക്കി തേച്ച് ഇസ്തിരിയിട്ടാണ് "വരവ്. അതുകൊണ്ട് തന്നെ ടെക്ലോകത്ത് വന്‍പടയൊരുക്കത്തിനാണ് അവര്‍ ഒരുങ്ങുന്നത്.

2 comments:

  1. അതായത് ഈ വര്‍ഷം മൈക്രോസോഫ്റ്റ് കെങ്കേമമാക്കുമെന്നര്‍ത്തം.

    ReplyDelete

LinkWithin

Thanks.