May 26, 2012

പിസാ ഗോപുരത്തിനൊരു പാര, അബൂദാബിയില്‍ നിന്നും

പിസാ ഗോപുരത്തിനൊരു പാര, അബൂദാബിയില്‍ നിന്നും




യു.എ.ഇക്കാര്‍ എപ്പോഴും അങ്ങനെയാണ്. ആകാശം മുട്ടുന്ന ബില്‍ഡിങ്ങുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്കൊരു ഹരമാണ്. മറ്റുള്ളവര്‍ ബില്‍ഡിങ് ഉണ്ടാക്കുന്നത് പോലെയല്ല എന്തെങ്കിലും വ്യത്യസ്തത അവര്‍ക്കുണ്ടാവും. അങ്ങനെയാണ് അംബരചുംബികളുടെ കാര്യത്തില്‍ ഏറ്റവും വലിയ ബുര്‍ജ് ഖലീഫ ഉണ്ടാക്കിയത്. 


ഇനി ലോകത്ത് ഏറ്റവും ചരിഞ്ഞ ഗോപുരത്തിനുള്ള ഗിന്നസ് റെക്കോര്‍ഡും അവര്‍ കരസ്ഥമാക്കി. കാപ്പിറ്റല്‍ ഗേറ്റ് എന്നാണ് ആ ടവറിന്‍റെ പേര്. അബൂദാബി നാഷണല്‍ എക്സിബഷന്‍ കമ്പനി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റര്‍ ഉയരവുമുണ്ട്. 12 നില നേരെയും പിന്നീട് മേല്‍പ്പോട്ട് ചെരിവ് കൂട്ടിയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.കാപ്പിറ്റല്‍ ഗേറ്റിന്‍െ അവസാനത്തെ നില 18 ഡിഗ്രി വരെ ചരിവുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ പിസാഗോപുരത്തിന്റെ നാലിരട്ടി ചരിവുണ്ടിതിന്. പിസ ഗോപുരം കാലക്രമേണയാണ്‌ ചരിഞ്ഞതെങ്കില്‍ കാപ്പിറ്റല്‍ ഗെയ്‌റ്റ്‌ കെട്ടിടം ചരിവോടെയാണ്‌ രൂപകല്‍പന ചെയ്‌തെതന്നുമാത്രം. 


7 comments:

  1. ലോകത്ത് ഏറ്റവും ചരിഞ്ഞ ഗോപുരത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് കാപ്പിറ്റല്‍ ഗേറ്റ് കരസ്ഥമാക്കി.

    ReplyDelete
  2. എന്റമ്മോ... കൊള്ളാലോ

    ReplyDelete
  3. പുതിയ ചരിഞ്ഞ ഗോപുരം കാഴ്ചക്ക് നന്നായിരിക്കുന്നു...!

    ReplyDelete
  4. ഓടിച്ചു മടക്കി കുപ്പിയിലാക്കി ഒന്ന് ഇനിയെന്നാണാവോ ഇവന്മ്മാര്‍ പണിയുക!!

    ReplyDelete
  5. അതു ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം....:)

    ReplyDelete

LinkWithin

Thanks.