May 20, 2012

ഡൗണ്‍ലോഡ് ചെയ്യാം ഇരട്ടിവേഗത്തില്‍


ഡൗണ്‍ലോഡ് ചെയ്യാം ഇരട്ടിവേഗത്തില്‍
നാം പലപ്പോഴും നെറ്റില്‍ നിന്നും ഒരു വലിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടി പ്രയാസപ്പെടാറില്ലേ. നമ്മള്‍ വലിയ സൈസുള്ള ഫയലുകള്‍ ഒരുപാട് സമയമെടുത്ത് ഡൗണ്‍ലോഡ് ചെയ്യുകയാണ്. അവസാന ഘട്ടത്തിലെത്തുമ്പോള്‍ കറണ്ട് പോയാല്‍ അല്ലെങ്കില്‍ നെറ്റ് ഡിസ്‌കണക്ടായി എന്നു വിചാരിക്കുക. നമുക്ക് എന്ത് നിരാശ തോന്നും (പ്രത്യേകിച്ച് സ്പീഡ് കുറഞ്ഞ നെറ്റ്ഉപയോഗിക്കുന്നവര്‍ക്ക്.). എത്രയോ സമയം നമുക്ക് നഷ്ടമാവും. 


ഇവിടെ ഞാന്‍ പരിചയപ്പെടുത്താന്‍ പോവുന്നത് ഓര്‍ബിറ്റ് ഡൗണ്‍ലോഡര്‍ എന്ന സോഫ്റ്റ് വെയറാണ്. എനിക്കേറ്റവും ഉപകാരപ്പെട്ട സോഫ്റ്റ് വെയറുകളില്‍ പെട്ട ഒന്നാണ് ഇത്. ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും ഇത് തീര്‍ച്ചയായും ഉപകാരപ്പെടും. കാരണം എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്. 
എന്റെ വീട്ടില്‍ കുറേ കാലം ഐഡിയ നെറ്റ്‌സെറ്ററാണ് ഉപയോഗിച്ചിരുന്നത്. അത് വെച്ച് പരമാവധി ഡൗണ്‍ലോഡ് സ്പീഡ് കിട്ടുക 20 KB/s ഒക്കെയാണ്.(ഓര്‍ക്കുക, മാക്‌സിമം സ്പീഡാണത്). അങ്ങനെയുള്ള ആ സ്പീഡും വെച്ച് 440 MB ഫയല്‍ 9 മണിക്കൂറുകൊണ്ട് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. തെളിവിന് ഈ സ്‌ക്രീന്‍ഷോട്ട് നോക്കുക. സാധാരണ ബ്രൗസറുകളില്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ഇരട്ടി സ്പീഡിലാണ് ഓര്‍ബിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യുക. ചില പ്രത്യക ടെക്‌നികാണ് ഈ സോഫ്റ്റ് വെയറില്‍ സ്പീഡു കൂടാന്‍ കാരണം. മാത്രമല്ല 9 മണിക്കൂര്‍ കൊണ്ട് ഒറ്റയടിക്ക് ഞാനിത് ഡൗണ്‍ലോഡ് ചെയ്തതല്ല. നാല് പ്രാവശ്യം കമ്പ്യൂട്ടര്‍ അതിനിടയില്‍ ഓഫാക്കിയിട്ടുണ്ട്. ഓര്‍ബിറ്റിലുള്ള Download Pause ചെയ്യാനുള്ള ഓപ്ഷനുണ്ട്. 


ഇനി ഇത് ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് പരീക്ഷിച്ച് നോക്കൂ....(ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്.)

12 comments:

 1. മറ്റു പലസൌകര്യങ്ങളും ഇതിലുണ്ട്. പരീക്ഷിച്ച് നോക്കുക.

  ReplyDelete
 2. Thanks Althaf.. Extremely helpful.

  ReplyDelete
 3. പണ്ട് ഞാന്‍ ഇത് ഉപയോഗിച്ചിടുണ്ട് നല്ല സോഫ്റ്റ്വെയര്‍ ആണ്..... അനാവശ്യ പരസ്യങ്ങളും ഇല്ല എന്നത് ഒരു ഗുണമാണ്.....

  ReplyDelete
 4. ശരിയാണ് കുര്യച്ചാ.....അനാവശ്യ പരസ്യങ്ങളൊന്നും ഇതിലില്ല.

  ReplyDelete
 5. പിന്നെ ഒരു കാര്യം പറയാന്‍ മറന്നതാണ് ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്.....

  ReplyDelete
 6. വിന്‍ഡോസ് മാറി ഉബണ്ടു ആക്കിയാല്‍ അതിലെ യൂറ്റിലിടികള്‍ കൊണ്ട് വളരെ സ്പീഡ് കൂടും സിസ്ടത്തിനും ഡൌന്‍ ലോടിനും , വിന്‍ ഡോസിന്റെ അഞ്ചിരട്ടി ഫാസ്റ്റ് ആണ് ഇത്

  ReplyDelete
 7. [വിന്‍ഡോസ് മാറി ഉബണ്ടു ആക്കിയാല്‍ അതിലെ യൂറ്റിലിടികള്‍ കൊണ്ട് വളരെ സ്പീഡ് കൂടും സിസ്ടത്തിനും ഡൌന്‍ ലോടിനും , വിന്‍ ഡോസിന്റെ അഞ്ചിരട്ടി ഫാസ്റ്റ് ആണ് ഇത്]

  പ്രീയപ്പെട്ട സുശീലന്‍ മാഷെ ഈ ഉബുണ്ടു അലെങ്കില്‍ ലിനക്സ്‌ വഴി എങ്ങനയാ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയുനത് എന്ന് പറഞ്ഞു തരാമോ അല്‍താഫ് കുട്ടി നീയും കൂടെ ഒന്ന് സഹായിക്കു

  ReplyDelete
 8. കൊള്ളാം ...IDM ഇതിനെക്കാള് കൊള്ളാം എന്നു തോന്നുന്നു..പിന്നെ ചില സൈട്ടുകളിലെ ഫയലിന് സ്പീദ് ലിമിട് കാണും അതാ സ്പീദ് കുറയുന്നതു...നല്ല പോസ്ട്...
  www.thasleemp.co.cc

  ReplyDelete
 9. അല്‍താഫ് ഇതു പോലുള്ള നല്ല പോസ്റ്റുകള്‍ വീണ്ടും പ്രസിദ്ധീകരിക്കുക........
  http://pullooramparavarthakal.blogspot.in/

  ReplyDelete
 10. {%%%---(((([വിന്‍ഡോസ് മാറി ഉബണ്ടു ആക്കിയാല്‍ അതിലെ യൂറ്റിലിടികള്‍ കൊണ്ട് വളരെ സ്പീഡ് കൂടും സിസ്ടത്തിനും ഡൌന്‍ ലോടിനും , വിന്‍ ഡോസിന്റെ അഞ്ചിരട്ടി ഫാസ്റ്റ് ആണ് ഇത്]

  പ്രീയപ്പെട്ട സുശീലന്‍ മാഷെ ഈ ഉബുണ്ടു അലെങ്കില്‍ ലിനക്സ്‌ വഴി എങ്ങനയാ വേഗത്തില്‍ ഡൌണ്‍ലോഡ് ചെയുനത് എന്ന് പറഞ്ഞു തരാമോ അല്‍താഫ് കുട്ടി നീയും കൂടെ ഒന്ന് സഹായിക്കു)))---%%%%}

  ഞാന്‍ വീണ്ടും വന്നു മിസ്റ്റര്‍ അല്‍താഫ് കെ എം
  ഞാന്‍ താങ്കളോട് ഒരു സഹായം ഇതിന്നു മുന്‍പ് അവശ്യപെട്ടിരുന്നു
  എതുവരയും അതിന്നു ഒരു ഉത്തരവും തന്നില്ല .....ദയവായി എന്നെ വീണ്ടും സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു
  എന്ന് സ്വന്തം
  അനോണിമസ്

  ReplyDelete
 11. thnx althu...........
  :-[ :-)

  ReplyDelete
 12. thank U very much Althaf. Gog Bless U. by Navas

  ReplyDelete

LinkWithin

Thanks.