Welcome To Thoolika

തൂലികയിലേക്ക് താങ്കള്‍ക്ക് സ്വാഗതം. ഈ ബ്ലോഗിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

Comment Please

Inform your valuable comment about my Blog by clicking CONTACT ME.

About Me

Iam Althaf Hussain. From Malappuram. Studying in tenth standard. Here iam Sharing my thoughts and knowledge

About Blog

This is a Educational and Technology Blog.

Thanks , Visit again

Thanks for your visit, and come again... :)

May 26, 2012

പിസാ ഗോപുരത്തിനൊരു പാര, അബൂദാബിയില്‍ നിന്നും

പിസാ ഗോപുരത്തിനൊരു പാര, അബൂദാബിയില്‍ നിന്നും
യു.എ.ഇക്കാര്‍ എപ്പോഴും അങ്ങനെയാണ്. ആകാശം മുട്ടുന്ന ബില്‍ഡിങ്ങുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്കൊരു ഹരമാണ്. മറ്റുള്ളവര്‍ ബില്‍ഡിങ് ഉണ്ടാക്കുന്നത് പോലെയല്ല എന്തെങ്കിലും വ്യത്യസ്തത അവര്‍ക്കുണ്ടാവും. അങ്ങനെയാണ് അംബരചുംബികളുടെ കാര്യത്തില്‍ ഏറ്റവും വലിയ ബുര്‍ജ് ഖലീഫ ഉണ്ടാക്കിയത്. 


ഇനി ലോകത്ത് ഏറ്റവും ചരിഞ്ഞ ഗോപുരത്തിനുള്ള ഗിന്നസ് റെക്കോര്‍ഡും അവര്‍ കരസ്ഥമാക്കി. കാപ്പിറ്റല്‍ ഗേറ്റ് എന്നാണ് ആ ടവറിന്‍റെ പേര്. അബൂദാബി നാഷണല്‍ എക്സിബഷന്‍ കമ്പനി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റര്‍ ഉയരവുമുണ്ട്. 12 നില നേരെയും പിന്നീട് മേല്‍പ്പോട്ട് ചെരിവ് കൂട്ടിയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.കാപ്പിറ്റല്‍ ഗേറ്റിന്‍െ അവസാനത്തെ നില 18 ഡിഗ്രി വരെ ചരിവുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ പിസാഗോപുരത്തിന്റെ നാലിരട്ടി ചരിവുണ്ടിതിന്. പിസ ഗോപുരം കാലക്രമേണയാണ്‌ ചരിഞ്ഞതെങ്കില്‍ കാപ്പിറ്റല്‍ ഗെയ്‌റ്റ്‌ കെട്ടിടം ചരിവോടെയാണ്‌ രൂപകല്‍പന ചെയ്‌തെതന്നുമാത്രം. 


May 20, 2012

ഡൗണ്‍ലോഡ് ചെയ്യാം ഇരട്ടിവേഗത്തില്‍


ഡൗണ്‍ലോഡ് ചെയ്യാം ഇരട്ടിവേഗത്തില്‍
നാം പലപ്പോഴും നെറ്റില്‍ നിന്നും ഒരു വലിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടി പ്രയാസപ്പെടാറില്ലേ. നമ്മള്‍ വലിയ സൈസുള്ള ഫയലുകള്‍ ഒരുപാട് സമയമെടുത്ത് ഡൗണ്‍ലോഡ് ചെയ്യുകയാണ്. അവസാന ഘട്ടത്തിലെത്തുമ്പോള്‍ കറണ്ട് പോയാല്‍ അല്ലെങ്കില്‍ നെറ്റ് ഡിസ്‌കണക്ടായി എന്നു വിചാരിക്കുക. നമുക്ക് എന്ത് നിരാശ തോന്നും (പ്രത്യേകിച്ച് സ്പീഡ് കുറഞ്ഞ നെറ്റ്ഉപയോഗിക്കുന്നവര്‍ക്ക്.). എത്രയോ സമയം നമുക്ക് നഷ്ടമാവും. 


ഇവിടെ ഞാന്‍ പരിചയപ്പെടുത്താന്‍ പോവുന്നത് ഓര്‍ബിറ്റ് ഡൗണ്‍ലോഡര്‍ എന്ന സോഫ്റ്റ് വെയറാണ്. എനിക്കേറ്റവും ഉപകാരപ്പെട്ട സോഫ്റ്റ് വെയറുകളില്‍ പെട്ട ഒന്നാണ് ഇത്. ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും ഇത് തീര്‍ച്ചയായും ഉപകാരപ്പെടും. കാരണം എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്. 
എന്റെ വീട്ടില്‍ കുറേ കാലം ഐഡിയ നെറ്റ്‌സെറ്ററാണ് ഉപയോഗിച്ചിരുന്നത്. അത് വെച്ച് പരമാവധി ഡൗണ്‍ലോഡ് സ്പീഡ് കിട്ടുക 20 KB/s ഒക്കെയാണ്.(ഓര്‍ക്കുക, മാക്‌സിമം സ്പീഡാണത്). അങ്ങനെയുള്ള ആ സ്പീഡും വെച്ച് 440 MB ഫയല്‍ 9 മണിക്കൂറുകൊണ്ട് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. തെളിവിന് ഈ സ്‌ക്രീന്‍ഷോട്ട് നോക്കുക. സാധാരണ ബ്രൗസറുകളില്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ഇരട്ടി സ്പീഡിലാണ് ഓര്‍ബിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യുക. ചില പ്രത്യക ടെക്‌നികാണ് ഈ സോഫ്റ്റ് വെയറില്‍ സ്പീഡു കൂടാന്‍ കാരണം. മാത്രമല്ല 9 മണിക്കൂര്‍ കൊണ്ട് ഒറ്റയടിക്ക് ഞാനിത് ഡൗണ്‍ലോഡ് ചെയ്തതല്ല. നാല് പ്രാവശ്യം കമ്പ്യൂട്ടര്‍ അതിനിടയില്‍ ഓഫാക്കിയിട്ടുണ്ട്. ഓര്‍ബിറ്റിലുള്ള Download Pause ചെയ്യാനുള്ള ഓപ്ഷനുണ്ട്. 


ഇനി ഇത് ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് പരീക്ഷിച്ച് നോക്കൂ....(ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്.)

May 16, 2012

ഗൂഗിളിന്റെ തലകുത്തി മറിയല്‍ !!!

ഗൂഗിളിന്റെ തലകുത്തി മറിയല്‍


ഈ പോസ്റ്റിന്റെ ആദ്യ ഭാഗം വായിക്കാത്തവര്‍ വായിക്കുക. (നമുക്ക് ഗൂഗിളിനെ വീഴ്ത്താം.)


കഴിഞ്ഞ പോസ്റ്റില്‍ ഗൂഗിളിനെ നമ്മള്‍ വീഴ്ത്തിയില്ലേ...ഇനി നമ്മള്‍ക്ക് ഗൂഗിളിനെ തലകുത്തി മറിക്കാം. ഗൂഗിളിനെ ലാലേട്ടനെപ്പോലെ ഒന്ന് ചരിക്കാം. :)


ആദ്യം നമുക്ക് തലകുത്തി മറിക്കാം. 


അതിനായി 'Do a barrel roll' എന്നോ "Z or R twice" എന്നോ ഗൂഗിളില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് ക്ലിക്ക് ചെയ്യുക.(അല്ലെങ്കില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യുക)


ഗൂഗിള്‍ സെര്‍ച്ച്‌പേജ് ഒന്ന് കറങ്ങും.രണ്ടാമതായി ഗൂഗിളിനെ ഒന്നു ചരിക്കാം.


അതിനായി "askew" എന്ന് ഗൂഗിളില്‍ ടെപ്പ് ചെയ്ത് സെര്‍ച്ച് ക്ലിക്ക് ചെയ്യുക. (അല്ലെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക).


ഗൂഗിള്‍ ചരിയുന്നത് കാണാം. 


ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയണേ......

May 11, 2012

നമുക്ക് ഗൂഗിളിനെ വീഴ്ത്താം!!!നമുക്ക് ഗൂഗിളിനെ വീഴ്ത്താം


ഞാന്‍ മുമ്പ് ഗൂഗിളിനെക്കുറിച്ച് ഒരു പോസ്റ്റിട്ടത് ഓര്‍മ്മയില്ലേ?. ഇത്തവണ നമുക്ക് ഗൂഗിളില്‍ ചില മാജിക്കുകള്‍ കാണിക്കാം. 


ആദ്യം ഗൂഗിള്‍ ഹോംപേജ് താഴേക്ക് വീഴ്ത്താം


* അതിനായി ഗൂഗിള്‍.കോമില്‍ പോവുക.
* സെര്‍ച്ച് ബോക്‌സില്‍ Google Gravity എന്ന് ടൈപ്പ് ചെയ്യുക.
* I'm Feeling Lucky എന്നത് ക്ലിക്ക് ചെയ്യുക.
* ഗൂഗിള്‍ വീഴുന്നത് കാണാം


ഇനി രണ്ടാമത്തെ മാജിക്ക്


* ഗൂഗിള്‍.കോമില്‍ പോവുക.
* സെര്‍ച്ച് ബോക്‌സില്‍ Zerg Rush എന്ന് ടൈപ്പ് ചെയ്യുക
* ഗൂഗിള്‍ ചിത്രത്തില്‍ കാണുന്ന പോലെയാവും


കൂടുതല്‍ മാജിക്കുകള്‍ ഉടന്‍ വരുന്നു.....

LinkWithin

Thanks.