Mar 30, 2012

ഇനി അവധിയില്ലാ അവധിക്കാലം...

ഇനി അവധിയില്ലാ അവധിക്കാലം...



അങ്ങനെ ഇന്ന് അവസാനത്തെ പരീക്ഷയും കഴിഞ്ഞു. ഇനി എല്ലാവര്‍ക്കും അവധിക്കാലമായി. പക്ഷേ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് ഇനി അവധിയില്ലാ അവധിക്കാലം. അടുത്ത വര്‍ഷം എസ്.എസ്.എല്‍ . സി എന്ന ഭീകരമായ ഒരു പരീക്ഷ(ണം). അത് കഴിഞ്ഞാലെ ഇനി ഞങ്ങള്‍ക്ക് സമാധാനമുണ്ടാവൂ...അതിന് ഒരു വര്‍ഷം കൂടി.

 പക്ഷേ ഈ വെക്കേഷന്‍ മിക്ക ഒമ്പതാം ക്ലാസുകാര്‍ക്കും ഉണ്ടാവില്ല. കാരണം ഇപ്പോള്‍ തന്നെ അവര്‍ ട്യൂഷനു പോവുകയാണ്. ഇനിയങ്ങോട്ട് അവര്‍ക്ക് ഒരു ദിവസവും ഒഴിവുണ്ടാവില്ല. സ്കൂളില്‍ തന്നെ ഒഴിവു കിട്ടുന്ന നേരമുണ്ടാവില്ല. നേരം കിട്ടിയാല്‍ തന്നെ ട്യൂഷനുമുണ്ടാവും. ഒഴിവ് എന്നത് അവര്‍ക്ക് ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമാവും. സത്യത്തില്‍ എന്തിനാണ് ട്യൂഷന്‍ . അതിന്റെ ആവശ്യകതയുണ്ടോ?....നിങ്ങള്‍ക്ക് എന്തു തോന്നുന്നു?. 

4 comments:

  1. ഒമ്പതാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് ഇനി അവധിയില്ലാ അവധിക്കാലം. അടുത്ത വര്‍ഷം എസ്.എസ്.എല്‍ . സി എന്ന ഭീകരമായ ഒരു പരീക്ഷ(ണം). അത് കഴിഞ്ഞാലെ ഇനി ഞങ്ങള്‍ക്ക് സമാധാനമുണ്ടാവൂ...അതിന് ഒരു വര്‍ഷം കൂടി.

    ReplyDelete
  2. ആ കാലമെല്ലാം കഴിഞ്ഞില്ലേ...അഥവാ എസ്.എസ്.എൽ.സി മഹാസംഭവമായി ആരാണ് ജയിക്കുക..ആരാണ് തോൽക്കുക എന്ന അസ്വസ്ഥതയോടെ , കാലം കഴിച്ചിരുന്നു..ഇന്ന്വിജയശതമാനം നൂറിന്റെ അടുത്തെത്തിയിട്ടും ഈ പേടിയും അസ്വസ്ഥതയും എന്തിനാണെന്ന് മനസ്സിലാവുന്നില്ല...ഏതായാലും അൽത്താഫിന് എസ്.എസ്.എൽ.സി ആശംസകൾ...

    ReplyDelete
  3. ഇന്നിപ്പോള്‍ ജയം മാത്രം പോരല്ലോ A+ ന്റെ എണ്ണവും വേണ്ടേ കൂടുക?. എങ്കിലെല്ലെ പ്ലസ് 1 പ്രവേശനം ലഭിക്കൂ.....

    പേടിയുടെ കാരണം മറ്റുള്ളവരുടെ അമിത സമ്മര്‍ദ്ദം മൂലമാണ്....:)

    ReplyDelete
  4. ayyo angane onnumille...maximum hardwork cheythal mathi

    ReplyDelete

LinkWithin

Thanks.