Mar 31, 2012

നില്‍ക്കൂ, ഒരു നിമിഷം


നില്‍ക്കൂ, ഒരു നിമിഷം


നിങ്ങള്‍ ഇത്രക്ക് സ്വാര്‍ഥനാണോ?. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ആളാണോ?. ജീവിതത്തില്‍ തിരക്കുകള്‍ മാത്രം ഉള്ള താങ്കള്‍ക്ക് താങ്കള്‍ ജീവിക്കുന്ന ഈ ഭൂമിക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലേ?. എങ്കില്‍ ഇന്ന് ഒരു മണിക്കൂര്‍ നമ്മുടെ ഭൂമിക്ക് വേണ്ടി നീക്കി വെക്കാന്‍ താങ്കള്‍ സന്നദ്ധനാണോ?.

ഇന്ന് (31-3-2012) ലോകത്ത് എല്ലായിടത്തും എര്‍ത്ത് അവര്‍ ആചരിക്കുകയാണ്. ആഗോള താപനത്തിന്റെ ഭാഗമായുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽ‌ക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ടിൻറെ (WWF: World Wide Fund for Nature ) ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റുകൾ ഉൾപ്പെടെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്താണ്,ലോകമെമ്പാടുംഎർത്ത് അവർ ആചരിക്കുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിച്ച്, വൈദ്യുതി ഉപയോഗം, ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ്‌ എർത്ത് അവർ അഥവാ ഭൗമ മണിക്കൂർ യജ്ഞം

ആദ്യത്തെ എർത്ത് അവർ ആചരണം 2007ൽ ആസ്ട്രേലിയയിലെ സിഡ്നിയിലാണ്‌ നടന്നത് അന്ന് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകൾ 1 മണിക്കൂർ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായ സ്ഥാപനങ്ങളും എർത്ത് അവർ ആചരിച്ചു. 10% ഊർജ്ജമാണ് അന്നവിടെ ലാഭിച്ചതായ് കണ്ടെത്തിയത്. 2011 ല്‍ നടന്ന എർത്ത് അവർ ആചരണത്തില്‍ 128 രാജ്യങ്ങളിലെ 4616 പട്ടണങ്ങളിൽ വസിക്കുന്ന 130 കോടി ജനങ്ങൾ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എർത്ത് അവർ ഔദ്യോഗിക സൈറ്റ്

2 comments:

LinkWithin

Thanks.