Mar 24, 2012

ആപ്പിളിന്റെ നല്ല കാലം...!


ആപ്പിളിന്റെ നല്ല കാലം...!



ഈ അടുത്ത് പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. ആപ്പിള്‍ ഐപാഡിന്റെ മൂന്നാം എഡിഷന്‍ 3 ദിവസം കൊണ്ട് 30 ലക്ഷം വിറ്റു പോയത്രേ.കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പ്യൂട്ടര്‍ നിര്‍മാണ കമ്പനിയായ ആപ്പിളിന്‍െറ മൂന്നാം തലമുറയില്‍പ്പെട്ട ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ മാര്‍ച്ച് 16 നാണ് ആസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, ജപ്പാന്‍, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, ഇംഗ്ളണ്ട് എന്നിവിടങ്ങളിലെ വിപണിയില്‍ ഇറങ്ങിയത്.
കൂടുതല്‍ വേഗതയുള്ള പ്രോസസര്‍, ഗുണമേന്മയേറിയ സ്ക്രീന്‍ ഡിസ്പ്ളേ, മികച്ച കാമറ എന്നിവയാണ് പുതിയ ഐപാഡിന്‍െറ മേന്മകളായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐപാഡിന്റെ മുമ്പത്തെ വേര്‍ഷനുകളെ പോലെത്തന്നെ ഇത്തവണയും കളറില്‍ വ്യത്യാസങ്ങളൊന്നുമില്ല.  499 ഡോളറിനും 829 ഡോളറിനുമിടയിലാണ് പുതിയ ഐപാഡിന്റെ വില. പുതിയ ഐപാഡിന്‍െറ വരവോടെ നിലവില്‍ വിപണിയിലുള്ള ആപ്പിള്‍ ഐപാഡിന്‍െറ വില 529 ഡോളറില്‍ നിന്ന് 399 ഡോളറായി കുറഞ്ഞിട്ടുണ്ട്.

പണ്ട് സ്റ്റീവ് ജോബ്സ് മരിച്ച ആ കാലത്ത് പലരും പറഞ്ഞിരുന്നു , ആപ്പിളിന്റെ നല്ല കാലം അവസാനിച്ചു, ഇനി ആപ്പിളിനും അകാലചരമമടയാം എന്നൊക്കെ. പക്ഷേ ആപ്പിള്‍ വീണ്ടും തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുന്നു. അതിന്റെ അടയാളമാണ് 3 ദിവസം കൊണ്ട് 30ലക്ഷം വിറ്റഴിഞ്ഞു എന്ന വാര്‍ത്ത.



ആപ്പിള്‍ ഐപാഡിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments:

  1. പണ്ട് സ്റ്റീവ് ജോബ്സ് മരിച്ച ആ കാലത്ത് പലരും പറഞ്ഞിരുന്നു , ആപ്പിളിന്റെ നല്ല കാലം അവസാനിച്ചു, ഇനി ആപ്പിളിനും അകാലചരമമടയാം എന്നൊക്കെ. പക്ഷേ ആപ്പിള്‍ വീണ്ടും തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുന്നു. അതിന്റെ അടയാളമാണ് 3 ദിവസം കൊണ്ട് 30ലക്ഷം വിറ്റഴിഞ്ഞു എന്ന വാര്‍ത്ത.

    ReplyDelete
  2. comment reply button ശരിയാക്കൂ ..:)

    ReplyDelete
  3. ഈ ടെംപ്ലേറ്റിനെന്തോ കുഴപ്പമുണ്ട്. സമയം കിട്ടുമ്പോള്‍ ശരിയാക്കാം...

    ReplyDelete

LinkWithin

Thanks.