Mar 22, 2012

ഇന്ന് ലോക ജലദിനം

മാര്‍ച്ച് 22 ലോക ജലദിനം 



ഇന്ന് അഥവാ മാര്‍ച്ച് 22 ലോക ജലദിനം. ജീവന്‍ നിലനിര്‍ത്താനുള്ള അത്യാവശ്യ ഘടകങ്ങളിലൊന്നാണ് ജലം. എന്നാല്‍ ഇന്ന് മനുഷ്യന്റെ വര്‍ധിച്ച ജല ഉപയോഗം ജല ക്ഷാമത്തിനും മറ്റും കാരണമായിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ജല സംരക്ഷണം അനിവാര്യമാണ്. 


ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED) ജലദിനം എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. 



2012 ലെ ജലദിനത്തിന്റെ തീം ജലവും ഭക്ഷ്യസുരക്ഷയും(Water and Food Security) എന്നാണ്. 


കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക..



5 comments:

  1. 2012 ലെ ജലദിനത്തിന്റെ തീം ജലവും ഭക്ഷ്യസുരക്ഷയും(Water and Food Security) എന്നാണ്.

    ReplyDelete
  2. മനുഷ്യനെ കാത്തിരിക്കുന്നത്‌ ഭയാനകമായ നാളുകളാണ്‌. ചിലരെ "വെള്ളം കിട്ടാതെ മരിക്കുമെന്ന്" പഴമക്കാര്‍ പറയുന്നത്‌ മനുഷ്യന്റെ ത്വരയും ആര്‍ത്തിയും കണ്ടിട്ടായിരിക്കാം. പഴമ, പഴമയോളം നീളമുള്ള പുതുമയില്‍ ഉദയം ചെയ്യും.
    ഈ പോസ്റ്റ്‌ അതിലേക്ക്‌ ചൂണ്ടുന്നു..

    ................................

    അല്‍ത്താഫിന്റെ favorite movie-കള്‍ എന്റെ കുട്ടികള്‍ക്ക്‌ കാണിച്ചുകൊടുത്തു. ഇനി അല്‍ത്താഫിന്റെ favorite books-കളും വയിക്കാന്‍ കൊടുക്കും. നന്ദി

    ReplyDelete
  3. Let the message spread ad may the people take it with utmost care....

    ReplyDelete

LinkWithin

Thanks.