Mar 17, 2012

ഗോള്‍ പോസ്റ്റിന് വലയുണ്ടായ കഥ....



ഗോള്‍ പോസ്റ്റിന് വലയുണ്ടായ കഥ....



ഫുട്ബോള്‍ കോര്‍ട്ട് കണ്ടിട്ടില്ലേ?. ഫുട്ബോള്‍ കോര്‍ട്ടിലെ ഗോള്‍ പോസ്റ്റിനു പിറകില്‍ ഒരു വലയും കണ്ടിട്ടുണ്ടാവും. ഇങ്ങനെ വല കെട്ടിയതിന് പിന്നില്‍ ഒരു കഥയുണ്ട്.


1888-ല്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂളിലാണ് സംഭവം. വാശിയേറിയ ഒരു ഫുട്ബോള്‍ മത്സരം നടക്കുകയാണ്. മത്സരത്തിനിടയില്‍ ടീമുകള്‍ തമ്മില്‍ ഭയങ്കര തര്‍ക്കമുണ്ടായി. ഒരു ടീം അടിച്ച ഗോളിന്റെ കാര്യത്തിലാണ് തര്‍ക്കം. ഗോള്‍ പോസ്റ്റില്‍ മുട്ടി പാഞ്ഞു പോയ പന്ത് അകത്ത് കൂടിയാണോ പുറത്ത് കൂടിയാണോ എന്നാണ് സംശയം. അതിവേഗത്തില്‍ പാഞ്ഞുപോയ പന്ത് ഗോളാണോ എന്ന് തറപ്പിച്ച് പറയുക അസാധ്യമായിരുന്നു. അന്ന് ഇന്നത്തെ പോലെ വീഡിയോ റീപ്ലേ ഇല്ലല്ലോ. കളി കണ്ടു കൊണ്ടിരുന്ന ജോണ്‍ ബ്രോഡി എന്ന എഞ്ചിനീയര്‍ക്ക് ഇതിനൊരു പരിഹാരം കണ്ടുപിടിക്കണമെന്ന് തോന്നി. അദ്ദേഹമാണ് ഫുട്ബോള്‍ പോസ്റ്റിന് പിന്നില്‍ ഒരു വല കെട്ടാം എന്ന ആശയം ഫുട്ബോള്‍ അധികൃതര്‍ക്ക് മുമ്പില്‍ വച്ചത്.


1890 ജനുവരി ഒന്നിന് ലങ്കാഷയര്‍ എന്ന സ്ഥലത്ത് വച്ച് നടന്ന ഒരു ഫുട്ബോള്‍ മത്സരത്തില്‍ ഈ ആശയം ആദ്യമായി പരീക്ഷിച്ച് നോക്കി. അന്നു മുതല്‍ ഗോള്‍ പോസ്റ്റിന് പിന്നില്‍ വല സ്ഥിരമായി.



12 comments:

  1. ജോണ്‍ ബ്രോഡി എന്ന എഞ്ചിനീയറാണ് ഫുട്ബോള്‍ പോസ്റ്റിന് പിന്നില്‍ ഒരു വല കെട്ടാം എന്ന ആശയം ഫുട്ബോള്‍ അധികൃതര്‍ക്ക് മുമ്പില്‍ വച്ചത്.

    1890 ജനുവരി ഒന്നിന് ലങ്കാഷയര്‍ എന്ന സ്ഥലത്ത് വച്ച് നടന്ന ഒരു ഫുട്ബോള്‍ മത്സരത്തില്‍ ഈ ആശയം ആദ്യമായി പരീക്ഷിച്ച് നോക്കി.

    ReplyDelete
  2. എവ്ടെയോ വായിച്ച് മറന്നത് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി!

    ReplyDelete
  3. കമന്റ് അറിയിച്ച എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  4. നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വായക്കും കെട്ടണം ഇതുപോലെ ഒരു 'വല'!

    ReplyDelete
  5. athu bharicha paniyaa ennaalum nokkaam

    ReplyDelete
  6. ശരിയാണ് ഇസ്മായിലിക്കാ..:)

    ReplyDelete

LinkWithin

Thanks.