Mar 14, 2012

ലോക പൈ (π) ദിനം

ലോക പൈ (π) ദിനം - മാർച്ച് 14 


മാത്തമാറ്റിക്സിലെ പൈ( യിനെക്കുറിച്ച് കേട്ടിട്ടില്ലേ. വൃത്തത്തിന്റെ പരപ്പളവും ചുറ്റളവും ഒക്കെ കാണാന്‍ ഉപയോഗിക്കുന്ന പൈ ക്കുമുണ്ട് ആഘോഷിക്കാന്‍ ഒരു ദിവസം. ഇന്നാണ് (മാര്‍ച്ച് 14) ആണ് ലോക പൈ ദിനം. മാര്‍ച്ച് 14 എങ്ങനെ ലോക പൈ ദിനമായി എന്നറിയണ്ടേ...


പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ എഴുതുമ്പോള്‍ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. മാത്രമല്ല  2015ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്. 


ഇനി ഇതെങ്ങനെ ആഘോഷിക്കുമെന്നല്ലെ?.               പൈ(വൃത്താകൃതിയിലുള്ള ഒരു കേക്ക് (pie)) തിന്നുകൊണ്ടും പൈയുടെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടുമാണ് പൈ ദിനം പ്രധാനമായും ആചരിക്കുന്നത്.1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്. ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്, ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.


Related Posts:

3 comments:

  1. മാര്‍ച്ച് 14 ആണ് ലോക പൈ ദിനം.

    പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ എഴുതുമ്പോള്‍ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്.

    ReplyDelete
  2. ഒരു കാര്യം കൂടെ കൂട്ടി ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ പൈദിനം വിശ്രുത ശാസ്ത്രകാരന്‍ ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്റെ ജന്മദിനം കൂടെയാണ്

    ReplyDelete

LinkWithin

Thanks.