Jun 9, 2011

എന്റെ ബ്ലോഗ് മലയാള മനോരമയില്‍


എന്റെ ബ്ലോഗ് മലയാള മനോരമയില്‍8-6-2011 ലെ മലയാള മനോരമ ദിനപത്രത്തിന്റെ മലപ്പുറം എഡിഷന്‍ ശ്രദ്ധിച്ചോ. അതിലെ 2-ാം പേജിലെ സ്‌കൂള്‍ ബസ് എന്ന പക്തിയില്‍ എന്റെ ബ്ലോഗിനെ കുറിച്ച് പരിചയപ്പെടുത്തുന്ന ഒരു ലേഖനമുണ്ട്.(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.). 

തലേ ദിവസം രാത്രിയാണ് മനോരമ ഓഫീസില്‍ നിന്നും എന്നെ വിളിച്ചറിയിക്കുമ്പോള്‍ ഇത്ര പ്രാധാന്യത്തോടെ കൊടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഒമ്പതാം ക്ലാസ് ഐടി പുസ്തകത്തില്‍ 'ആശയപ്രകാശനത്തിന് ബ്ലോഗ്' എന്ന ഒരു അധ്യായം അവസാന ഭാഗത്തുണ്ട്. ആശയപ്രാകാശനത്തിന് ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ് എന്ന് ഇതിനകം ബോധ്യപ്പെടാന്‍ കഴിഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

കേരളത്തിലെ ഇത്രയും വലിയ ഒരു പത്രം എന്റെ ബ്ലോഗിനെ കുറിച്ച് കൊടുക്കാന്‍ താല്‍പര്യം കാണിച്ചതിന് ഒരുപാട് നന്ദി. ഇന്നലെ മാത്രം 2000 ഓളം സന്ദര്‍ശനമാണ് എന്റെ ബ്ലോഗില്‍ ഉണ്ടായത്. മനോരമയില്‍ നിന്നും അറിയിച്ച ഉടനെ ബ്ലോഗ് ഭംഗി കൂട്ടിയത് നന്നായി.


ഇതിന് മുമ്പ് പല പത്രങ്ങളും എന്റെ ക്വിസ്‌ടൈം എന്ന ബ്ലോഗ് പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു. ക്വിസ് ചോദ്യോത്തരങ്ങോള്‍ക്ക് മാത്രമായുള്ള ഒരു ബ്ലോഗാണത്. ബ്ലോഗിലേക്ക് പോവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രസ്തുത പരിചയപ്പെടുത്തലില്‍ എനിക്ക് വലിയ പ്രോത്സാഹനം നല്‍കിയ സ്‌കൂളിന്റെ (ഗവ. ഹയര്‍ സെകന്ററി സ്‌കൂള്‍- ഇരുമ്പുഴി) പേര് വിട്ടുപോയത് സന്തോഷത്തിനിടയിലും ഒരു വിഷമമായി. എന്നാലും വര്‍ഷം തോറും ഉന്നത വിജയം കാഴ്ചവെക്കുന്ന എന്റെ സ്‌കൂളിനെ ഈ ബ്ലോഗ് സന്ദര്‍ശിച്ചവര്‍ മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ബ്ലോഗ് പത്രത്തില്‍ വരുമ്പോള്‍ അവയുടെ കട്ടിംഗ് ഞാന്‍ വായിക്കുന്നതിന് മുമ്പ് നോട്ടീസ് ബോഡിലിട്ടത് എന്റെ കുറച്ചൊന്നുമല്ല ഈ രംഗത്ത് മുന്നോട്ട് പോകാന്‍ പ്രോത്സാഹിപ്പിച്ചത്.

മെയിലിലൂടെയും നേരിട്ടും ബ്ലോഗിനെക്കുറിച്ചും അതിലെ ഉള്ളടക്കത്തെക്കുറിച്ചും അഭിപ്രായം പറയുകയും നന്നാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.അബുദാബിയില്‍നിന്നും സഫീര്‍ ബാബു എന്ന ഇക്ക അയച്ച സുദീര്‍ഘമായ എഴുത്ത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അതിന്റെ തുടക്കം കമന്റ് ബോക്‌സില്‍ നല്‍കുന്നു.

ബ്ലോഗിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ എനിക്ക് ലഭിച്ച ഉപദേശം നല്‍കുകയാണ്. നമ്മുടെ പ്രധാനഉത്തരവാദിത്തം പഠനമാണ് എന്നത് മറക്കരുത്.


21 comments:

 1. സഫീര് ബാബു ഇക്കയുടെ മെയിലിന്റെ ആദ്യഭാഗം.

  ഡിയര്‍ അല്‍ത്താഫ്‌ മോന്‍..

  അബുദാബിയിലെ ഓഫീസില്‍ ഇരുന്ന്
  വെറുതെ നാട്ടുവിശേഷം അറിയാമല്ലോന്ന് കരുതി
  മനോരമ ഇ-പത്രം മറിച്ച് നോക്കിയപ്പോഴാണ് നിന്‍റെ മുഖം ശ്രദ്ധയില്‍ പെട്ടത്...
  പിന്നെ, ഒരു അയല്‍കാരനാണെന്ന് കൂടി മനസ്സിലാക്കിയപ്പോ ഒത്തിരി സന്തോഷമായി..
  ഉടനെ നിന്‍റെ തൂലികയില്‍ വലിഞ്ഞു കേറി വന്നു...

  സംഗതി എന്തായാലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബഹു കെങ്കേമം..!!
  ഒരു ഇത്തിരി പോന്ന മനസ്സിന്‍റെ ഒത്തിരി വലിയ കുണ്ടാമാണ്ടികള്‍..!!

  വായിച്ചു.. ഒരു പാട് ഇഷ്ടമായി..
  അറിയുന്നതും അറിയാത്തതുമായ ഒത്തിരി കാര്യങ്ങള്‍
  നിന്‍റെ കുറുകിയ വാക്കുകളില്‍ പൊതിഞ്ഞു വെച്ചതു കണ്ടപ്പോ എന്തെന്നില്ലാത്ത
  ഒരു അഭിമാനം തോന്നി..
  തീര്‍ത്തും ഒരു അയല്‍ കാരന്‍റെ സ്വാഭാവികവും സ്വാതന്ത്ര്യവും
  അവകാശവുമായ അഭിമാനം..

  ReplyDelete
 2. സഫീര്‍ ഇക്കയുടെ മെയിലിന്റെ അവസാനം ഭാഗം എന്നെപ്പോലെ ഈ രംഗത്തേക്ക് വരുന്നവര്‍ക്കെല്ലാം പ്രയോജനപ്പെടുന്നതായതിനാല്‍ ഇവിടെ നല്‍കുന്നു.
  --------------------

  എന്തായാലും അല്‍താഫ്‌..
  ബ്ലോഗ്‌ ഒരു പാട് ഇഷ്ടമായി..

  നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍, പ്രത്യേകിച്ച് നമ്മുടെ ഏരിയകളില്‍ ഇത്തരം
  അഡ്വാന്‍സ്ഡ്, പ്രോഗ്രസ്സ്ഡ് മെന്‍റലിറ്റി ഉള്ളവര്‍ വളരെ കുറവാണ്..
  വലിയവര്‍ തന്നെ വളരെ വിരളം..എന്നിട്ടല്ലേ കുട്ടികള്‍..!?
  ഇതിനിടയില്‍ ഇങ്ങനെ ഓരോ അല്‍ത്താഫുമാര്‍ വളര്‍ന്നു വരുമ്പോള്‍
  അത് തീര്‍ത്തും സന്തോഷകരമാണ്..അഭിമാനകരമാണ്..

  പുതിയ കാലക്രമത്തിനനുസരിച്ച്
  നാം നമ്മുടെ പെര്‍സനാലിറ്റി വികസിപ്പിച്ചെടുക്കണം..
  അത് പഠനത്തിലും കളിയിലും പെരുമാറ്റങ്ങളിലും നാം പകര്‍ത്തണം..
  അതോടൊപ്പം, പഴമയുടെ തനിമ വറ്റാത്ത ആ വിശുദ്ധിയാര്‍ന്ന ഗ്രാമീണത
  നാം എന്നും മനസ്സില്‍ സൂക്ഷിക്കണം..
  അല്ലെങ്കില്‍, പാടരമ്പത്തെ വെള്ളത്തണ്ടും, പുസ്തകത്താളിലെ മയില്‍പീലിയും, മാന്ചോട്ടിലെ കള്ളനും പോലീസും, മണല്‍പുറങ്ങളിലെ ചക്കരപ്പുട്ടും, കൊയ്ത്തുപാടങ്ങളിലെ കുട്ടിയും കോലും ഇറവെള്ളത്തിലെ കടലാസ്തോണിയുമെല്ലാം നമുക്ക് നഷ്ടപ്പെടും..

  അത് കൊണ്ട്, അല്‍താഫ്‌..
  നീ യൊരു മാതൃകയാവണം..
  നിന്‍റെ ഫ്രെന്‍സിന്, ക്ലാസ്സിലെയും സ്ക്കൂളിലെയും മറ്റു കുട്ടികള്‍ക്ക്‌..
  എല്ലാവരുടെ മനസ്സിലും ഇത്തരം ചിന്താവിത്തുകള്‍ നീ പാകിയിടണം..
  കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത്‌ തന്നെ
  അവരുടെ മാനസമണ്ണില്‍ അവ തഴച്ചു വളരട്ടെ..
  ഭൂമിയുടെ പച്ചപ്പ് അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഈ അഭിനവയുഗത്തില്‍ വരാനിരിക്കുന്ന യാത്രക്കാര്‍ക്ക് അഭയമേകുന്ന തണല്‍ വൃക്ഷങ്ങളായി
  അല്താഫും കൂട്ടുകാരും പരിണമിക്കട്ടെ.. ‍സര്‍വശക്തന്‍ തുണക്കട്ടെ..
  ---------------

  സഫീര് ഇക്കയുടെ ബ്ലോഗ്

  ReplyDelete
 3. ഹമ്മോ! ഇങ്ങനൊരാളെ ആദ്യായി കാണുവാ
  ബ്ലോഗ് മൊത്തമൊന്ന് അരിച്ച് പെറുക്കട്ടെട്ടാ ;)
  ആശംസോള്‍

  ReplyDelete
 4. ആയിരം ആശംസകള്‍ മോനെ...

  എഴുതുക എഴുതുക എഴുതിക്കൊണ്ടേയിരിക്കുക.

  ReplyDelete
 5. hai..
  congratulations...
  i am philip sir

  i have add u in our blog
  u know..
  pls give me u'r phone number

  ReplyDelete
 6. ആശംസകള്‍ അല്‍താഫ്...

  ReplyDelete
 7. അല്‍ത്താഫ്,
  പിന്നെ കണ്ടില്ലല്ലോ കുട്ടാ..
  ഇടക്ക് ജി ടാല്കില്‍ വാടാ..
  അന്ന് നീ തോണ്ടിയപ്പോ ഞാന്‍ ബിസി യായിരുന്നു..
  അതോണ്ടാ തിരിഞ്ഞു നോക്കാതിരുന്നത്..

  പിന്നെ പുതിയതൊന്നും പോസ്റ്റിക്കണ്ടില്ലല്ലോ?
  സ്കൂള്‍ തിരക്കായിട്ടായിരിക്കുമല്ലേ..?
  എന്തായാലും പഠനം കഴിഞ്ഞിട്ടുമതീട്ടോ ബ്ലോഗിങ്ങോക്കെ..
  അല്ലെങ്കില്‍ വെറും 'ഗ്ലോബാ'യിപ്പോക്കും..


  പുതിയ പോസ്റ്റിടുമ്പോ അറിയിക്ക്..
  ബാക്കിയൊക്കെ നേരില്‍ സംസാരിക്കാം..

  ബൈ..

  ReplyDelete
 8. കമന്റ് പറഞ്ഞ എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 9. പ്രിയ അല്‍താഫ്‌ മോന്‍,

  അവിചാരിതമായാനാണ് ഈ ബ്ലോഗ്‌ കണ്ടത്, വളരെ നന്നായിരിക്കുന്നു, നല്ല ഒരു ഭാവിയുണ്ട്, തീര്‍ച്ചയായും മോന്റെ സൃഷ്ടികള്‍ www.ourkasaragod.com എന്നാ വെബ്സൈറ്റിലും പോസ്റ്റ്‌ ചെയ്യുക, കൂടുതല്‍ വായനക്കാര്‍ കിട്ടും, മോന്‍ എല്ലാ ഭാവുകങ്ങളും

  ReplyDelete
 10. നന്നായി മോനെ ..പഠനം കഴിച്ചുള്ള ഒഴിവു വേളകളില്‍ ബ്ലോഗു എഴുതിക്കൊണ്ടേയിരിക്കൂ ..ഇതിലും വലിയ വാര്‍ത്തകള്‍ വരുത്താനുള്ള ശ്രമങ്ങള്‍ തുടരാം ..എല്ലാവിധ ആശംസകളും പിന്തുണയും അറിയിക്കുന്നു .:)

  ReplyDelete
 11. പിന്തുണകള്‍ക്കും ആശംസകള്‍ക്കും നന്ദി

  ReplyDelete
 12. എല്ലാവിധ ആശംസകളും നേരുന്നു....................

  ReplyDelete
 13. തുടരൂ തുടരൂ.. തകർക്കെടാ മോനേ

  ReplyDelete
 14. great blog.........
  this is my blog
  www.jebinkjoseph.co.cc

  ReplyDelete

LinkWithin

Thanks.