Jun 7, 2011

ഒരു സന്തോഷ വാര്‍ത്ത.


2010-11 അധ്യയന വര്‍ഷത്തില്‍ നടന്ന നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഞാന്‍ പാസായി.  

നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (NTSE) നാഷനല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയും (NMMS) ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാര്‍ക്ക് ലഭിക്കുന്ന ഒരു സുവര്‍ണാവസരമാണ്. രണ്ട് പരീക്ഷകള്‍ക്കുമായി ഒന്നിച്ചെഴുതിയാല്‍ മതി. NMMS സംസ്ഥാനതലത്തിലും NTSE ദേശീയതലത്തിലുമാണ് പരിഗണിക്കപ്പെടുന്നത്. ഈ പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കും. NTSE യിലൂടെ യോഗ്യത നേടുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പി.എച്.ഡി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കും. NMMS നേടിയവര്‍ക്ക് +2 വരെ മാസം 500 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് SCERT യുടെ സൈറ്റ് സന്ദര്‍ശിക്കുക. 

എന്റെ സ്‌കൂളിലെ അധ്യാപകരുടെ കഠിനമായ ശ്രമത്തിന്റെ ഫലമാണ് സ്‌കൂളിലെ ഏതാനും കുട്ടികള്‍ക്കൊപ്പം എനിക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞത് എന്ന് നന്ദിയോടെ ഓര്‍ക്കുന്നു.

9 comments:

  1. എന്റെ സ്‌കൂളിലെ അധ്യാപകരുടെ കഠിനമായ ശ്രമത്തിന്റെ ഫലമാണ് സ്‌കൂളിലെ ഏതാനും കുട്ടികള്‍ക്കൊപ്പം എനിക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞത് എന്ന് നന്ദിയോടെ ഓര്‍ക്കുന്നു.


    ബ്ലോഗില്‍ എന്നെ പഠനത്തിന് പ്രോത്സാഹിപ്പിച്ച ചേട്ടന്‍ ബോഗര്‍മാര്‍ക്കും നന്ദി.

    ReplyDelete
  2. എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി മലയാള മനോരമ പത്രത്തില്‍ വിശദമായി വന്നിട്ടുണ്ട്. കാണുക. മലയാള മനോരമ പത്രത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  3. അല്‍താഫ് ... ഇന്നത്തെ മലയാളമനോരമയില്‍ കണ്ടു.. നന്നായി വരട്ടെ .. ഖത്തറില്‍ നിന്നും ആശംസകള്‍ !!

    ReplyDelete
  4. Wonderfull.i like it.best of luck

    ReplyDelete
  5. ഇന്നത്തെ മനോരമ പത്രത്തില്‍ നിന്നാണ് ഇവിടെ എത്തിയത്‌..അല്‍ത്താഫിനു എല്ലാ ഭാവുകങ്ങളും നേരുന്നു...തുടരുക..

    ReplyDelete
  6. അഭിനന്ദനങ്ങള്‍... My best wishes and prayers for you.

    ReplyDelete
  7. അഭിനന്ദനങ്ങള്‍ അല്‍താഫ്.

    ReplyDelete

LinkWithin

Thanks.