Mar 3, 2011

വൈറ്റ് ഹൗസ് എങ്ങനെ വൈറ്റായി ?



വൈറ്റ് ഹൗസ് എന്നത് കേട്ടിട്ടില്ലേ. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റിന്റെ ഔദ്യോയികവസതിയാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി യിലാണ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ അത് വൈറ്റ് ആയിരുന്നില്ല. അതിന് വൈറ്റ് ഹൗസ് എന്ന പേരും വീണിരുന്നില്ല. 

       അയര്‍ലന്റുകാരനായ ജെയിംസ് ഹോബന്‍ എന്ന ശില്‍പ്പിയാണ് വൈറ്റ് ഹൗസ് രൂപകല്‍പന ചെയ്തത്. 1792 ഔക്ടോബര്‍ 13 - ന് തറക്കല്ലിട്ട വൈറ്റ് ഹൗസിന്റെ നിര്‍മാണം 1800-ല്‍ പൂര്‍ത്തിയായി. ചാരനിറത്തിലുള്ള കല്ലുകള്‍ ഉപയോഗിച്ചാണ് ആദ്യം കെട്ടിടം നിര്‍മിച്ചത്. അന്ന് മുതല്‍ പ്രസിഡന്റിന്റെ ഔദ്യോയിക വസതിയായി ഉപയോഗിച്ച് വന്നു. യുദ്ധകാലത്ത് 1814 ആഗസ്റ്റ് 24-ന് ബ്രിട്ടീഷ് പട്ടാളം കെട്ടിടം തീയിട്ട് നശിപ്പിച്ചു. ഹോബന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മിക്കുകയും 1817 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തീയുടെ പുകയുടേയും മറ്റുപാടുകളും മാറ്റാന്‍ കെട്ടിടത്തിന്റെ ഭിത്തികള്‍ വെള്ളയായി പെയിന്റ് ചെയ്തു. അങ്ങനെയാണ് വൈറ്റ് ഹൗസ് എന്നപേരു വന്നത്. എന്നാല്‍ വൈറ്റ് ഹൗസ് എന്ന് ഔദ്യോയികമായി നാമകരണം ചെയ്തത് 1902 ല്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്വെല്‍റ്റിന്റെ കാലത്താണ്. 


വൈറ്റ് ഹൗസിന് 3 നിലകളും 100 മുറികളുമുണ്ട്. വ്യത്യസ്ത മുറികള്‍ക്ക് വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.  ഉദാഹരണത്തിന് ഓവലാകൃതിയുള്ള നീല നിറത്തിലുള്ള മുറി, അദ്ദേഹത്തിന്റെ അതിഥികളെ സ്വീകരിക്കാനാണ്. സാമ്രാജ്യകാലത്തെ വസ്തുക്കള്‍ കൊണ്ടലങ്കരിച്ച മുറിക്ക് ചുവപ്പ് നിറമാണ്. പ്രസിഡന്റും കുടുംബവും താമസിക്കുന്നത് റോസ് നിറമുള്ള മുറിയിലാണ്.



10 comments:

  1. വൈറ്റ് ഹൗസ് എങ്ങനെ വൈറ്റായി ?.

    വായനക്കാരുടെ കമന്റുകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  2. ഇതുവരെ ഇങ്ങനെ ഒരറിവില്ലായിരുന്നു.
    നന്ദി മോനെ.

    ReplyDelete
  3. there's a journalist in u...
    best wishes!!!

    ReplyDelete
  4. പ്രിയ അല്‍താഫ് പുതിയ വിവരങ്ങള്‍ക്ക് നന്ദി.നന്നായി അവതരിപ്പിച്ചിരിക്കുന്നു..
    അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

    പ്രിയ സഹോദരന്‍
    ജിക്കു

    ReplyDelete
  5. കൊള്ളാം നല്ല വിവരണം.
    വിദ്യാര്‍ത്ഥികള്‍ക്ക് മോന്റെ ബ്ലോഗ് ഉപകാരപ്പെടും. തീര്‍ച്ച.

    ReplyDelete
  6. നീയാളു കൊള്ളാലോ മോനേ, ഞാനിതു വരെ ആലോചിക്കാത്ത കാര്യമായിരുന്നു അത്. ഇപ്പോ മനസ്സിലായി. ഇനി ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാമല്ലോ?.പരീക്ഷയൊക്കെ കഴിഞ്ഞിട്ട് എന്റെ ബ്ലോഗിലും ഒന്നു വന്നു നോക്കണം. പറ്റിയാല്‍ നമുക്ക് തുഞ്ചന്‍ പറമ്പില്‍ വെച്ചു കാണുകയും ചെയ്യാം.

    ReplyDelete
  7. @
    ~ex-pravasini*
    zephyr zia
    ജിക്കു|Jikku
    Hari | (Maths)
    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    Mohamedkutty മുഹമ്മദുകുട്ടി

    എല്ലാവരുടെയും കമന്റിന് നന്ദി..

    ഇടക്കൊക്കെ ഈ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ..

    ReplyDelete
  8. ഗുഡ്‌ ഇന്‍ഫര്‍മേഷന്‍ അല്‍താഫ്‌ ....
    നൈസ് ...

    ReplyDelete
  9. പുതിയ അറിവ്, നന്ദി.

    ReplyDelete

LinkWithin

Thanks.