Feb 20, 2011

കേള്‍ക്കുന്നതാണോ കാണുന്നതാണോ കൂടുതല്‍ കാലം ഓര്‍മയില്‍ നില്‍ക്കുക?


കേള്‍ക്കുന്നതാണോ കാണുന്നതാണോ കൂടുതല്‍ കാലം ഓര്‍മയില്‍ നില്‍ക്കുക?



ഉത്തരം കാണുന്നത്. എന്തെന്നല്ലേ കേള്‍ക്കുന്ന കാര്യങ്ങളും കാണുന്ന കാര്യങ്ങളും തലച്ചോറില്‍ പ്രത്യേകം പ്രത്യേകം സ്ഥാനങ്ങളിലാണ് രേഖപ്പെടുത്തി വെക്കുന്നത്. ദൃശ്യങ്ങള്‍ നേരിട്ട് സംഗ്രഹിച്ച് സൂക്ഷിക്കുകയാണ് തലച്ചോര്‍ ചെയ്യുന്നത്. നേരില്‍ കാണുന്ന ധാരാളം കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. എന്നാല്‍ കേള്‍വി അങ്ങനെയല്ല. ചെവിയിലൂടെ തലച്ചോറിലെത്തുന്ന ശബ്ദത്തെ വേര്‍തിരിച്ച് അടുക്കിപൊറുക്കുന്നു. അപ്പോള്‍ കേട്ടപലതും മങ്ങിപ്പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. തലച്ചോറിന്റെ ഇത്തരം പ്രവര്‍ത്തനം മൂലമാണ് പലരുടെയും മുഖം ഓര്‍മിക്കാന്‍ കഴിയുമെങ്കിലും പേര് ഓര്‍മിക്കാന്‍ കഴിയാത്തത്.


6 comments:

  1. കേള്‍ക്കുന്നതാണോ കാണുന്നതാണോ കൂടുതല്‍ കാലം ഓര്‍മയില്‍ നില്‍ക്കുക?


    കമന്റുകള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  2. വീഡിയോ കൂടുതൽ അഭികാമ്യമാകുന്നത് ഇതിനാലാണു. അത് കൊണ്ട് തന്നെ മൾട്ടി മീഡിയയുടെ ഉപയോഗം സ്കൂളുകളിൽ കൂടുതൽ കൂട്ടേണ്ടതുണ്ട്.

    ReplyDelete
  3. കാണുന്നതിനേക്കാള്‍ ചെയ്‌ത്‌ നോക്കുന്നതാണ്‌ കൂടുതല്‍ കാലം ഓര്‍മയില്‍ നില്‍ക്കുക. അതുകൊണ്ടാണ്‌ നമ്മള്‍ ഇന്ന്‌ പഠന രംഗത്ത്‌ പ്രവത്തികള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌.പ്രജക്ട്‌ പ്രവര്‍ത്തനങ്ങളെ ഇങ്ങിനെ വിലയിരുത്താം.
    കാണുകയും,കേള്‍ക്കുകയും ചെയ്യുന്ന ബഹുവിധ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്‌ വളരെ ആകര്‍ഷകമായിരിക്കും. അതിനാല്‍ മള്‍ട്ടിമീഡിയ തലത്തിലേക്ക്‌ നമ്മുടെ ക്ലാസുകള്‍ നയിക്കുന്നു

    ReplyDelete
  4. വായിക്കുന്നുണ്ട്..ആസ്വദിക്കുന്നുണ്ട്..

    ReplyDelete
  5. ഒരു ചൈനീസ് പഴമൊഴിയുണ്ട്; കണ്‍ഫ്യൂഷ്യസ് പറഞ്ഞതാണെന്ന് തോന്നുന്നു;
    tell me and i will forget, show me and i may remember, involve me and i will understand...
    ഇപ്പോഴത്തെപ്പോലെ എപ്പോഴും അല്‍താഫ് involve ചെയ്ത് കാര്യങ്ങള്‍ മനസ്സിലാക്കൂ... ആശംസകള്‍...

    ReplyDelete
  6. ഇയാള് കൊള്ളാമല്ലോ.
    എന്നെപോലെയുള്ളവര്‍ക്ക് ഇനി സാക്ഷരരാകാം,,

    ReplyDelete

LinkWithin

Thanks.