Welcome To Thoolika

തൂലികയിലേക്ക് താങ്കള്‍ക്ക് സ്വാഗതം. ഈ ബ്ലോഗിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

Comment Please

Inform your valuable comment about my Blog by clicking CONTACT ME.

About Me

Iam Althaf Hussain. From Malappuram. Studying in tenth standard. Here iam Sharing my thoughts and knowledge

About Blog

This is a Educational and Technology Blog.

Thanks , Visit again

Thanks for your visit, and come again... :)

Dec 16, 2011

പ്രതീക്ഷിച്ചിരുന്ന പതിനായിരം...


കുറേകാലമായി ഞാൻ ബ്ലോഗ് കൗണ്ടറിൽ അഞ്ചക്കമാകാൻ കാത്തിരിക്കുകയായിരുന്നു.
എന്റെ ബ്ലോഗിന് സന്ദർശനം ഇന്ന് പതിനായിരം കടന്നുവെന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ ആഹ്ലാദമുണ്ട്. പഠനത്തിനിടക്ക് അധികം  പോസ്റ്റുകളൊന്നും ഇടാൻ സാധിച്ചിരുന്നില്ലെങ്കിലും വായനക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനം എല്ലായ്പ്പോഴും എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. അതിന് ആദ്യമായി എല്ലാ ബ്ലോഗ് സന്ദർശകർക്കും നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം എന്റെ ബ്ലോഗിന് പ്രചാരം നൽകിയ മലയാള മനോരമ, സിറാജ് എന്നീ പത്രങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും എന്റെ വായനക്കാരായ മുഴുവൻ ആളകുളുടെയും പ്രോത്സാഹനം കമന്റു രൂപത്തിൽ നൽകാൻ ശ്രദ്ധിക്കുമല്ലോ? എന്റെ അക്ഷരത്തെറ്റുകളും പ്രയോഗങ്ങളും ഇതിന് മുമ്പ് നിങ്ങൾ ചൂണ്ടിക്കാണിച്ച് തന്നിരുന്നുവല്ലോ. തുടർന്നും അത് പ്രതീക്ഷിക്കുന്നു. എന്റെ ബ്ലോഗിനെക്കുറിച്ചുള്ള ടെക്നിക്കലായ പോരായ്മകളും അഭിപ്രായങ്ങളും നിങ്ങൾ അറിയിക്കാൻ ശ്രമിക്കുമല്ലോ... Dec 5, 2011

ഹാട്രിക് മധുരം...


ഹാട്രിക് മധുരം


ഞാന്‍ അധ്വാനിച്ചതിന്  ഫലം കിട്ടി. ഈയടുത്ത് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ട് സെക്കന്റും ഒരു ഫസ്റ്റും നേടാന്‍ എനിക്ക് സാധിച്ചു. കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് നടന്ന മലപ്പുറം സബ് ജില്ലാ ഐടി മേളയില്‍ HTML വെബ് പേജ് നിര്‍മ്മാണത്തില്‍ സെക്കന്റു ലഭിച്ചു. ഇതേ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നും കിട്ടിയില്ലായിരുന്നു. ഈ വര്‍ഷം കുറച്ച് പരിശ്രമിച്ചപ്പോള്‍ ഫലം ഞാന്‍ ആഗ്രഹിച്ചതായി.

അതേ പോലെത്തന്നെ കഴിഞ്ഞ വര്‍ഷം ഒന്നും കിട്ടാതെ വന്ന മറ്റൊരു ഇനമാണ് അറബിക് ക്വിസ്. ഈ വര്‍ഷം അതില്‍ എനിക്ക് ഫസ്റ്റ് നേടാന്‍ സാധിച്ചു.

നവംബര്‍ 27 ന് എസ്..ഒ എന്ന വിദ്യാര്‍ഥി സംഘടന നടത്തിയ ടാലന്‍റീന്‍ 2011 എന്ന പരീക്ഷയില്‍ മലപ്പുറം സെന്ററില്‍ നിന്നും സെക്കന്റ് നേടാന്‍ കഴിഞ്ഞു.

അങ്ങനെ ഈ മൂന്ന് മത്സരത്തിനും ഞാന്‍ ജില്ലയില്‍ പോവാന്‍ തയ്യാറെടുക്കുകയാണ്. ആദ്യമായി HTML വെബ് പേജ് നിര്‍മ്മാണം ഡിസംബര്‍ 7 ന് നടക്കും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണം.....:)


Nov 7, 2011

ബലി പെരുന്നാൾ ആശംസകൾഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

Jul 27, 2011

വിഡ്ഢികളുടെ സ്വര്‍ണ്ണം


വിഡ്ഢികളുടെ സ്വര്‍ണ്ണം

വിഡ്ഢികളുടെ സ്വര്‍ണ്ണമോ എന്ന് കേട്ട് അന്തം വിടേണ്ട. അതു ഒരു ധാതുവിന്റെ പേരാണ്. അയണ്‍ പൈറൈറ്റിസ് എന്ന ധാതുവാണ് ഇങ്ങനെ അറിയപ്പെടുന്നത്. ഇതിന് ഇങ്ങനെ പേര് വരാന് കാരണമിതാണ്.


വിഡ്ഡികലുടെ സ്വര്‍ണ്ണമായ അയണ്‍ പൈറ്റൈറ്റിസ് സ്വര്‍ണ്ണത്തിന്റെ അതേ നിറമാണ്. ആയതുകൊണ്ട് ഇവയെ പലരും സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. മറ്റൊരു വസ്തുത എന്തെന്നാല്‍ അയണ്‍ പൈറൈറ്റ്‌സ് ഉള്ള പ്രദേശങ്ങളില്‍ ആണ് സ്വര്‍ണ്ണം സാധാരണയായി കണ്ടു വരാറുള്ളത്. ഈ പ്രത്യേകത മൂലവും അവ തമ്മില്‍ മാറിപ്പോവാന്‍ ഇടയുണ്ട്.

Jun 9, 2011

എന്റെ ബ്ലോഗ് മലയാള മനോരമയില്‍


എന്റെ ബ്ലോഗ് മലയാള മനോരമയില്‍8-6-2011 ലെ മലയാള മനോരമ ദിനപത്രത്തിന്റെ മലപ്പുറം എഡിഷന്‍ ശ്രദ്ധിച്ചോ. അതിലെ 2-ാം പേജിലെ സ്‌കൂള്‍ ബസ് എന്ന പക്തിയില്‍ എന്റെ ബ്ലോഗിനെ കുറിച്ച് പരിചയപ്പെടുത്തുന്ന ഒരു ലേഖനമുണ്ട്.(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.). 

തലേ ദിവസം രാത്രിയാണ് മനോരമ ഓഫീസില്‍ നിന്നും എന്നെ വിളിച്ചറിയിക്കുമ്പോള്‍ ഇത്ര പ്രാധാന്യത്തോടെ കൊടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഒമ്പതാം ക്ലാസ് ഐടി പുസ്തകത്തില്‍ 'ആശയപ്രകാശനത്തിന് ബ്ലോഗ്' എന്ന ഒരു അധ്യായം അവസാന ഭാഗത്തുണ്ട്. ആശയപ്രാകാശനത്തിന് ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ് എന്ന് ഇതിനകം ബോധ്യപ്പെടാന്‍ കഴിഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

കേരളത്തിലെ ഇത്രയും വലിയ ഒരു പത്രം എന്റെ ബ്ലോഗിനെ കുറിച്ച് കൊടുക്കാന്‍ താല്‍പര്യം കാണിച്ചതിന് ഒരുപാട് നന്ദി. ഇന്നലെ മാത്രം 2000 ഓളം സന്ദര്‍ശനമാണ് എന്റെ ബ്ലോഗില്‍ ഉണ്ടായത്. മനോരമയില്‍ നിന്നും അറിയിച്ച ഉടനെ ബ്ലോഗ് ഭംഗി കൂട്ടിയത് നന്നായി.


ഇതിന് മുമ്പ് പല പത്രങ്ങളും എന്റെ ക്വിസ്‌ടൈം എന്ന ബ്ലോഗ് പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു. ക്വിസ് ചോദ്യോത്തരങ്ങോള്‍ക്ക് മാത്രമായുള്ള ഒരു ബ്ലോഗാണത്. ബ്ലോഗിലേക്ക് പോവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രസ്തുത പരിചയപ്പെടുത്തലില്‍ എനിക്ക് വലിയ പ്രോത്സാഹനം നല്‍കിയ സ്‌കൂളിന്റെ (ഗവ. ഹയര്‍ സെകന്ററി സ്‌കൂള്‍- ഇരുമ്പുഴി) പേര് വിട്ടുപോയത് സന്തോഷത്തിനിടയിലും ഒരു വിഷമമായി. എന്നാലും വര്‍ഷം തോറും ഉന്നത വിജയം കാഴ്ചവെക്കുന്ന എന്റെ സ്‌കൂളിനെ ഈ ബ്ലോഗ് സന്ദര്‍ശിച്ചവര്‍ മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ബ്ലോഗ് പത്രത്തില്‍ വരുമ്പോള്‍ അവയുടെ കട്ടിംഗ് ഞാന്‍ വായിക്കുന്നതിന് മുമ്പ് നോട്ടീസ് ബോഡിലിട്ടത് എന്റെ കുറച്ചൊന്നുമല്ല ഈ രംഗത്ത് മുന്നോട്ട് പോകാന്‍ പ്രോത്സാഹിപ്പിച്ചത്.

മെയിലിലൂടെയും നേരിട്ടും ബ്ലോഗിനെക്കുറിച്ചും അതിലെ ഉള്ളടക്കത്തെക്കുറിച്ചും അഭിപ്രായം പറയുകയും നന്നാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.അബുദാബിയില്‍നിന്നും സഫീര്‍ ബാബു എന്ന ഇക്ക അയച്ച സുദീര്‍ഘമായ എഴുത്ത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അതിന്റെ തുടക്കം കമന്റ് ബോക്‌സില്‍ നല്‍കുന്നു.

ബ്ലോഗിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ എനിക്ക് ലഭിച്ച ഉപദേശം നല്‍കുകയാണ്. നമ്മുടെ പ്രധാനഉത്തരവാദിത്തം പഠനമാണ് എന്നത് മറക്കരുത്.


Jun 7, 2011

ഒരു സന്തോഷ വാര്‍ത്ത.


2010-11 അധ്യയന വര്‍ഷത്തില്‍ നടന്ന നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഞാന്‍ പാസായി.  

നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (NTSE) നാഷനല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയും (NMMS) ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാര്‍ക്ക് ലഭിക്കുന്ന ഒരു സുവര്‍ണാവസരമാണ്. രണ്ട് പരീക്ഷകള്‍ക്കുമായി ഒന്നിച്ചെഴുതിയാല്‍ മതി. NMMS സംസ്ഥാനതലത്തിലും NTSE ദേശീയതലത്തിലുമാണ് പരിഗണിക്കപ്പെടുന്നത്. ഈ പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കും. NTSE യിലൂടെ യോഗ്യത നേടുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പി.എച്.ഡി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കും. NMMS നേടിയവര്‍ക്ക് +2 വരെ മാസം 500 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് SCERT യുടെ സൈറ്റ് സന്ദര്‍ശിക്കുക. 

എന്റെ സ്‌കൂളിലെ അധ്യാപകരുടെ കഠിനമായ ശ്രമത്തിന്റെ ഫലമാണ് സ്‌കൂളിലെ ഏതാനും കുട്ടികള്‍ക്കൊപ്പം എനിക്ക് ഈ നേട്ടം കരസ്ഥമാക്കാന്‍ കഴിഞ്ഞത് എന്ന് നന്ദിയോടെ ഓര്‍ക്കുന്നു.

Jun 4, 2011

അമേരിക്കല്‍ സൈനികരെ ഞെട്ടിച്ച വവ്വാലുകള്‍ !!!!

ടോകിയോ
                       രണ്ടാം ലോകമഹായുദ്ധം. ജപ്പാന്റെ മുന്നേറ്റം തടയാന്‍ ടോക്കിയോ നഗരത്തിന് വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഒരു പദ്ധതി അമേരിക്കന്‍ സൈനിക വിദഗ്ദ്ധര്‍ തയ്യാറാക്കി. ടോകിയോ നഗരം ബോംബ് വച്ച് തകര്‍ക്കുകയെന്നതായിരുന്നു പദ്ധതി. വിചിത്രമായ ഒരു മാര്‍ഗമാണവര്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് വവ്വാലുകളെ ടോകിയോ നഗരത്തില്‍ കൊണ്ട് പോയി വിടുക. ഈ വവ്വാലുകളുടെ ദേഹത്ത് നിശ്ചിത സമയത്ത് പൊട്ടുന്ന ചെറിയ ബോംബുകള്‍ ഘടിപ്പിച്ചിരിക്കും. നേരം വെളുക്കുമ്പോള്‍ കെട്ടിടങ്ങളും മറ്റും ഈ വവ്വാലുകള്‍ കയറിപ്പറ്റുമെന്നും ബോംബ് പൊട്ടിത്തെറിച്ച് ടോകിയോ നഗരത്തിലെ കെട്ടിടങ്ങളും മറ്റും തകരുമെന്നും അനേക മനുഷ്യര്‍ നശിക്കുമെന്നും അവര്‍ കണക്ക് കൂട്ടി.

                പദ്ധതി നടപ്പിലാക്കുന്നതിന്ന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കാന്‍ അവര്‍ തീരുമാനിച്ചു. നൂറുകണക്കിന് വവ്വാലുകളെ പിടിച്ച് ടൈംബോംബ് ഫിറ്റ് നിശ്ചിത സ്ഥലത്തെ കെട്ടിടങ്ങളുടെ മുകളില്‍ വിമാനത്തില്‍ കൊണ്ട് പോയിട്ടു. പക്ഷേ ഉദ്ദേശിച്ചിരുന്ന കെട്ടിടങ്ങളിലല്ല വവ്വാലുകള്‍ കയറിപ്പറ്റിയത്  അമേരിക്കയുടെ യുദ്ധോപകരണ ശാലയിലാണ് വവ്വാലുകള്‍ കയറിപ്പറ്റിയത്. ബോംബ് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പിടികൂടാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. പരീക്ഷണശാലകള്‍ മുഴുവനും സ്‌ഫോടനത്തില്‍ തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. അതോടെ വവ്വാല്‍ ബോംബ് പദ്ധതി അമേരിക്കക്ക് ഉപേക്ഷിക്കേണ്ടി വന്നു.

Apr 18, 2011

ഉറങ്ങാം, ഇനി കാര്‍ ഓടിക്കുമ്പോഴും!!


ഉറങ്ങാം, ഇനി കാര്‍ ഓടിക്കുമ്പോഴും

ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ ഓട്ടോമാറ്റിക് കാര്‍ സ്വന്തമാക്കുന്നത് നിങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലേ. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയാലും  സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന കാര്‍? എന്നാല്‍ അത്തരമൊന്ന് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഒരുക്കങ്ങളില്‍ മുന്നേറുകയാണ് നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഒരുപറ്റം ശാസ്ത്രജ്ഞര്‍. അടിയന്തര ഘട്ടങ്ങളിലും  ട്രാഫിക് ബ്ലോക്കിലും നിങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വണ്ടിയെ നയിക്കുന്ന 'കമ്പ്യൂട്ടര്‍ വിഷന്‍ പ്രോഗ്രാം' ആണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.  വീഡിയോ കാമറപോലെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം സിഗ്നല്‍ കാണുമ്പോഴും കാല്‍നടയാത്രക്കാരെ കാണുമ്പോഴും വണ്ടി സ്വയം നിറുത്തുമെന്ന് സംഘാംഗമായ ഡോക്ടര്‍ വെസ്ലി സ്നിദര്‍ പറയുന്നു. കനത്ത ട്രാഫിക്കില്‍ സ്വയം നിയന്ത്രിക്കുന്നതിനൊപ്പം കാറുകള്‍ ഒരേ നിരയില്‍ നീങ്ങുന്നതിനും ഇത് സഹായിക്കും. ഡ്രൈവിങ്ങിനിടെ ഹൃദയസ്തംഭനമുണ്ടാവുകയോ ഉറങ്ങിപ്പോവുകയോ ചെയ്താലും അപകടങ്ങള്‍ സംഭവിക്കില്ല. 


Mar 16, 2011

കടലിലെ ബാര്‍ബര്‍മാര്‍ !!
കടലിലെ ബാര്‍ബര്‍മാര്‍ !!
നമ്മുടെ മുടിയൊക്കെ വെട്ടുന്ന ബാര്‍ബറെ കണ്ടിട്ടില്ലേ. നമ്മുടെ കരയില്‍ മാത്രമല്ല കടലിലുമുണ്ട് ഇത്തരം ബാര്‍ബര്‍മാര്‍. പക്ഷേ കടലിലെ ബാര്‍ബര്‍മാര്‍ മുടിയല്ല വൃത്തിയാക്കുന്നത് പകരം മത്സ്യങ്ങളുടെ ശരീരത്തിലെ അഴുക്കും ചെള്ളുമൊക്കെയാണ്. മാത്രവുമല്ല അഴുക്കും ചെള്ളുമൊക്കെ സ്വന്തം വയറിലങ്ങ് നിക്ഷേപിക്കുകയും ചെയ്യും. സ്രാവൊക്കെയാണ് ഇവരുടെ പ്രധാന കസ്റ്റമേഴ്‌സ്. ഒരു മത്സ്യത്തെയും വെറുതെ വിടാത്ത സ്രാവ് പക്ഷേ ഇവരുടെ മുമ്പില്‍ വിനീതനായി നില്‍ക്കും. ഇവര്‍ സ്രാവിന്റെ അകത്തും പുറത്തുമുള്ള അഴുക്കൊക്കെ വൃത്തിയാക്കുകയും ചെയ്യും. പലപ്പോഴും ബാര്‍ബര്‍ഷാപ്പിലെ പോലെ ഈ മത്സങ്ങളുടെ മുമ്പിലും നീണ്ട ക്യൂ  ആയിരിക്കും. മറ്റു ജീവികളുടെ അഴുക്കാണ് ഇവരുടെ ഭക്ഷണം. നമ്മുടെ നാട്ടിലെ പോലെത്തന്നെ ബാര്‍ബര്‍ മത്സ്യം എന്നാണ് ഇവരുടെ പേര്.


Mar 3, 2011

വൈറ്റ് ഹൗസ് എങ്ങനെ വൈറ്റായി ?വൈറ്റ് ഹൗസ് എന്നത് കേട്ടിട്ടില്ലേ. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റിന്റെ ഔദ്യോയികവസതിയാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി യിലാണ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ അത് വൈറ്റ് ആയിരുന്നില്ല. അതിന് വൈറ്റ് ഹൗസ് എന്ന പേരും വീണിരുന്നില്ല. 

       അയര്‍ലന്റുകാരനായ ജെയിംസ് ഹോബന്‍ എന്ന ശില്‍പ്പിയാണ് വൈറ്റ് ഹൗസ് രൂപകല്‍പന ചെയ്തത്. 1792 ഔക്ടോബര്‍ 13 - ന് തറക്കല്ലിട്ട വൈറ്റ് ഹൗസിന്റെ നിര്‍മാണം 1800-ല്‍ പൂര്‍ത്തിയായി. ചാരനിറത്തിലുള്ള കല്ലുകള്‍ ഉപയോഗിച്ചാണ് ആദ്യം കെട്ടിടം നിര്‍മിച്ചത്. അന്ന് മുതല്‍ പ്രസിഡന്റിന്റെ ഔദ്യോയിക വസതിയായി ഉപയോഗിച്ച് വന്നു. യുദ്ധകാലത്ത് 1814 ആഗസ്റ്റ് 24-ന് ബ്രിട്ടീഷ് പട്ടാളം കെട്ടിടം തീയിട്ട് നശിപ്പിച്ചു. ഹോബന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മിക്കുകയും 1817 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തീയുടെ പുകയുടേയും മറ്റുപാടുകളും മാറ്റാന്‍ കെട്ടിടത്തിന്റെ ഭിത്തികള്‍ വെള്ളയായി പെയിന്റ് ചെയ്തു. അങ്ങനെയാണ് വൈറ്റ് ഹൗസ് എന്നപേരു വന്നത്. എന്നാല്‍ വൈറ്റ് ഹൗസ് എന്ന് ഔദ്യോയികമായി നാമകരണം ചെയ്തത് 1902 ല്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്വെല്‍റ്റിന്റെ കാലത്താണ്. 


വൈറ്റ് ഹൗസിന് 3 നിലകളും 100 മുറികളുമുണ്ട്. വ്യത്യസ്ത മുറികള്‍ക്ക് വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.  ഉദാഹരണത്തിന് ഓവലാകൃതിയുള്ള നീല നിറത്തിലുള്ള മുറി, അദ്ദേഹത്തിന്റെ അതിഥികളെ സ്വീകരിക്കാനാണ്. സാമ്രാജ്യകാലത്തെ വസ്തുക്കള്‍ കൊണ്ടലങ്കരിച്ച മുറിക്ക് ചുവപ്പ് നിറമാണ്. പ്രസിഡന്റും കുടുംബവും താമസിക്കുന്നത് റോസ് നിറമുള്ള മുറിയിലാണ്.Feb 20, 2011

കേള്‍ക്കുന്നതാണോ കാണുന്നതാണോ കൂടുതല്‍ കാലം ഓര്‍മയില്‍ നില്‍ക്കുക?


കേള്‍ക്കുന്നതാണോ കാണുന്നതാണോ കൂടുതല്‍ കാലം ഓര്‍മയില്‍ നില്‍ക്കുക?ഉത്തരം കാണുന്നത്. എന്തെന്നല്ലേ കേള്‍ക്കുന്ന കാര്യങ്ങളും കാണുന്ന കാര്യങ്ങളും തലച്ചോറില്‍ പ്രത്യേകം പ്രത്യേകം സ്ഥാനങ്ങളിലാണ് രേഖപ്പെടുത്തി വെക്കുന്നത്. ദൃശ്യങ്ങള്‍ നേരിട്ട് സംഗ്രഹിച്ച് സൂക്ഷിക്കുകയാണ് തലച്ചോര്‍ ചെയ്യുന്നത്. നേരില്‍ കാണുന്ന ധാരാളം കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. എന്നാല്‍ കേള്‍വി അങ്ങനെയല്ല. ചെവിയിലൂടെ തലച്ചോറിലെത്തുന്ന ശബ്ദത്തെ വേര്‍തിരിച്ച് അടുക്കിപൊറുക്കുന്നു. അപ്പോള്‍ കേട്ടപലതും മങ്ങിപ്പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നു. തലച്ചോറിന്റെ ഇത്തരം പ്രവര്‍ത്തനം മൂലമാണ് പലരുടെയും മുഖം ഓര്‍മിക്കാന്‍ കഴിയുമെങ്കിലും പേര് ഓര്‍മിക്കാന്‍ കഴിയാത്തത്.


Feb 19, 2011

വായിച്ചാല്‍ രക്ഷപ്പെടാം !!പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അമേരിക്കയില്‍ കൊലപാതകികളെ തൂക്കിക്കൊല്ലല്‍ പതിവായിരുന്നു. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ടായിരുന്നു. വായിക്കാന്‍ അറിയാമെന്ന് തെളിയിച്ചാല്‍ മതി. കാരണം അക്കാലത്ത് അമേരിക്കയില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് വായിക്കാനറിയാവുന്ന ഒരാളെ തൂക്കിക്കൊല്ലാറില്ല. ആദ്യത്തെ കൊലപാതകത്തിന് മാത്രമേ ഈ ഇളവൊള്ളൂ. രണ്ടാമതൊരു കൊല കൂടി നടത്തിയാല്‍ വധശികഷ തന്നെ. രണ്ടാമത്തെ കൊലയാണെന്ന് അറിയാനും മാര്‍ഗമുണ്ടായിരുന്നു. ആദ്യ കൊലക്കുറ്റത്തിന് പിടിക്കുമ്പോള്‍ തള്ള വിരലില്‍ നഖത്തിന് താഴെ T എന്നൊരടയാളം ഇടും.


അവലംബം : വിജ്ഞാനകൌതുകം (പുസ്തകം)

Feb 6, 2011

ബ്ലോഗില്‍ എങ്ങനെ ബാക്ക് ടൂ ടോപ്പ് എന്ന ബട്ടണ്‍ ചേര്‍ക്കാം ...ബ്ലോഗില്‍ എങ്ങനെ ബാക്ക് ടൂ ടോപ്പ് എന്ന ബട്ടണ്‍ ചേര്‍ക്കാം.. 
(ഉദാഹരണം ഈ ബ്ലോഗിന്റെ വലുത് ഭാഗത്ത് താഴെയായി
കാണുന്ന ബട്ടണ്‍)


 • ഡിസൈന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക

 • ആഡ് ഗാഡ്ജറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക

 • അതില്‍ നിന്നും HTML/Javascript എന്നത് സെലക്ട് ചെയ്യുക

 • ശേഷം താഴെ പറയുന്ന കോഡ് ചേര്‍ക്കുക
<a style="display:scroll;position:fixed;bottom:5px;right:5px;" href="#" title="Back to Top"><img src="http://i34.tinypic.com/35lyjrb.gif" /></a>


അതില്‍ ചുവന്ന ഫോണ്ടിന് പകരം താഴെ കാണുന്ന ചിത്രത്തില്‍ നിന്നും ഏതാണോ ഇഷ്ടപ്പെട്ടത് അതിന് നേരെയുള്ള കോഡ് ചേര്‍ക്കുക.
******************************************************


back to top For Blogger

http://1.bp.blogspot.com/_JwD5r652h00/SvDAmyqvA9I/AAAAAAAAAQI/hACE99TswzU/s1600/bttp-3.png


------------------------------------------------------------------------------------------------

back to top For Blogger

http://1.bp.blogspot.com/_JwD5r652h00/SvDAmVOZPMI/AAAAAAAAAQA/_Y2Nd0UZVMM/s1600/bttp-2.png


---------------------------------------------------------------------------------------------

back to top For Blogger

http://2.bp.blogspot.com/_JwD5r652h00/SvDBCN6PpfI/AAAAAAAAARA/oEpqkKnL0Jw/s400/bttp-10.png


-------------------------------------------------------------------------------------------

back to top For Blogger

http://2.bp.blogspot.com/_JwD5r652h00/SvDBBw_U6MI/AAAAAAAAAQ4/KDKaH8OTDO4/s400/bttp-9.png


-----------------------------------------------------------------------------------------------

back to top For Blogger

http://1.bp.blogspot.com/_JwD5r652h00/SvDBBzoz4II/AAAAAAAAAQw/n9hIomKpQxY/s400/bttp-8.png


------------------------------------------------------------------------------------------

back to top For Blogger

http://3.bp.blogspot.com/_JwD5r652h00/SvDBBlYeFHI/AAAAAAAAAQo/lzY3WpZpwPA/s40


------------------------------------------------------------------------------------------------

back to top For Blogger

http://4.bp.blogspot.com/_JwD5r652h00/SvDBWmm_WTI/AAAAAAAAARQ/xfyALfcAbZ4/s400/bttp-12.png


------------------------------------------------------------------------------------------------

back to top For Blogger

http://3.bp.blogspot.com/_JwD5r652h00/SvDBW6QlhXI/AAAAAAAAARY/6ZxECjTlMxM/s400/bttp-13.png


------------------------------------------------------------------------------------


http://3.bp.blogspot.com/_4fVBL4fjrFI/SWJj9V-5KWI/AAAAAAAABvE/yP3FqHWDzPQ/s1600-h/BlurMetalLc0.gif


------------------------------------------------------------------------------------------http://2.bp.blogspot.com/_4fVBL4fjrFI/SWJFdnGHKDI/AAAAAAAABtk/Vdn-WUg6nC8/s1600/Back2Top_2.jpg  • ശേഷം സേവ് ക്ലിക്ക് ചെയ്യുക


Jan 22, 2011

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പൂര്‍ണ്ണരൂപങ്ങള്‍


കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ചില പൂര്‍ണ്ണരൂപങ്ങള്‍ 


 • ALU – Arithmetic Logic Unit


 • BIOS – Basic Input Output System


 • CD – Compact Disk  • CD-ROM – Compact Disk – Read Only Memory


  • CPU – Central Processing Unit


  • CRT - Cathode Ray Tube 


  • DPI – Dots Per Inch


  • DVD – Digital Versatile Disc

  • DNS - Domain Name Service 

  • FAT - File Allocation Table

  • FTP - File Transfer Protocol 


  • GB – Gigabytes


  • GUI - Graphical User Interface

  • GIFGraphic Interchange Format


  • HDD – Hard Disk Drive


  • HTTP - Hyper Text Transfer Protocol 

  • HTML - HyperText Markup Language


  • IC – Integrated Circuit


  • IDE – Integrated Drive Electronics

  • JPEG - Joint Photographic Experts Group


  • KB – KiloByte


  • LAN – Local Area Network


  • LCD – Liquid Crystal Display


  • LED – Light Emitting Diode


  • MB – Megabyte

  • MPEG - Moving Picture Experts GroupMoving Picture                           Experts Group

  • NTFS - New Technology File System

  • PDF - Portable Document Format

  • PNG :Portable Network Graphics


  • RAM – Random Access Memory


  • SMPS -  Switch-Mode Power Supply


  • TCP/IP - Transmissions Control Protocol/Internet                                 Protocol

  • USB – Universal Serial Bus


  • URL - Uniform Resource Locator


  • VPN – Virtual Private Network

  • VIRUS  Vital Information Resources Under Seize


  • WAN – Wide Area Network


  • WLAN –  Wireless Local Area Network


  • WWW - World Wide Web 


  •  XML - EXtensible Markup Language.

  2011 ലോകവനവര്‍ഷം


                                                                                                                                                                                          2011 ലോക വനവര്‍ഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നു.    അനുദിനം വനങ്ങള്‍ ശോഷിച്ച് വരുന്ന ആധുനിക കാലത്ത് വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്ര സഭ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.  Jan 8, 2011

  തേനീച്ചക്കൂട്ടിലെ ഫാന്‍ !

     വേനല്‍ക്കാലമാകുമ്പോള്‍ കോണ്‍ക്രീറ്റ്കെട്ടിടങ്ങളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാകും. ഈ അവസരത്തില്‍ നമുക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് ഫാനുകളാണ്. അതു പോലെ തേനീച്ചകള്‍ക്കും ഒരു ഫാനുണ്ട്. അതിനെ പറ്റിയാണ് താഴെ പറയുന്നത്.


                    വേനല്‍ക്കാലമാകുമ്പോള്‍ തേനീച്ചക്കൂട്ടിലും ചൂട് വര്‍ദ്ധിക്കും. ചൂട് കൂടിയാല്‍ തേനും കൂടുമെല്ലാം ഉരുകിപ്പോയെന്ന് വരാം. തേനീച്ചകളും ആ അവസരത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചാണ് ചൂട് നിയന്ത്രിക്കുന്നത്. സ്വന്തം ശരീരം തന്നെയാണ് തേനീച്ചകള്‍ താല്ക്കാലിക ആവശ്യത്തിലേക്ക് ഫാന്‍ ആയി രൂപാന്തരപ്പെടുത്തുന്നത്. കൂടിന് പുറത്ത് വാതിലിന് അടുത്തായി ഒരു കൂട്ടം തേനീച്ചകള്‍ അതിവേഗത്തില്‍ ചിറകടിക്കാന്‍ തുടങ്ങും. അതേ സമയത്ത് മറ്റൊരു കൂട്ടം തേനീച്ചകള്‍ കൂടിനകത്ത് നിന്നും ഇതേ പ്രവൃത്തി ചെയ്യുന്നു. ഒരു സെക്കന്റില്‍ 200 - 400  തവണയാണ് തേനീച്ച ചിറകടിക്കുക. ചിറകടിയുടെ ശക്തികൊണ്ട് കൂടിനകത്തുള്ള ചൂട് വായു പുറത്തേക്ക് പ്രവഹിക്കുന്നു. പുറത്തുള്ള തണുത്തവായു അകത്തെത്തുകയും ചെയ്യും. ഇങ്ങനെയാണ് തേനീച്ച തന്റെ കൂടിനകത്തെ ചൂട് നിയന്ത്രിക്കുന്നത്.

  Jan 5, 2011

  2011 ലോക രസതന്ത്രവര്‍ഷം

  2011 ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് കെമിസ്ട്രിയായി (IYC) ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരിക്കുന്നു. IUPAC ( International Union of Pure and Applied Chemistry ) ജനറല്‍ അസംബ്ലി 2007 ല്‍ ആണ് ഇങ്ങനെ ഒരു ആഘോഷം നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. യുനെസ്‌കോ ആ നിര്‍ദ്ദേശം സ്വീകരിക്കുകയും യു എന്‍ ജനറല്‍ അസംബ്ലി അത് 2008 ഡിസംബറില്‍ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ലോകമെങ്ങും 2011 ലോക രസതന്ത്രവര്‍ഷമായി ആഘോഷിക്കുന്നു.

  LinkWithin

  Thanks.