Dec 10, 2010

കലാമേള ആസ്വാദകര്‍ക്കായ്....

മലപ്പുറം ഉപജില്ലാ കലോത്സവം ഇത്തവണ ശ്രദ്ധേയമായത്, മലപ്പുറം ടീച്ചേര്‍സ് ഐ.ടി കോര്‍ഡിനേറ്റര്‍മാരും സ്റ്റുഡന്‍റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരും ചേര്‍ന്നു തയ്യാറാക്കിയ വെബ് സൈറ്റിലൂടെ പരിപാടിയുടെ മുഴുവന്‍ വിശദാംശങ്ങളും ബൂലോകര്‍ക്ക് എത്തിച്ചതിലൂടെയാണ്. സാമകം '10 എന്ന സൈറ്റിലേക്കാവശ്യമായ മുഴുവന്‍ ഫോട്ടോയും വീഡിയോയും എടുത്തതും സൈറ്റിലേക്ക് അവ (റിസല്‍ട്ടടക്കം) അപ് ലോഡ് ചെയ്തതും വിദ്യാര്‍ഥികളായിരുന്നു.

അവര്‍ക്കാവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും ടീച്ചര്‍മാര്‍ നല്‍കുകയുണ്ടായി. ഈ പ്രോജക്ടില്‍ എന്റെ പങ്ക് എന്തായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. സൈറ്റിലേക്ക്  ഫോട്ടോകളും വീഡിയോയും അപ് ലോഡ് ചെയ്യുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്തം. 



കലോത്സവത്തിലെ പരിപാടികളുടെ സുപ്രധാന ഭാഗങ്ങള്‍ നിങ്ങള്‍ക്ക് ഈ സൈറ്റില്‍ ആസ്വദിക്കാം. (മേള ടി.വി. എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.) സൈറ്റ് ഉദ്ഘാടനം ചെയ്തത് പ്രശസ്ത സിനിമാനടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ അവര്‍കളാണ്.


5 comments:

  1. നീ ആളു പുലിയാടാ....നടക്കട്ടെ ...ഓള്‍ ദി ബെസ്റ്റ്‌

    ReplyDelete
  2. @ faisu madeena

    ഒരുപാട് നന്ദി. ഇടക്കൊക്കെ ഈ കുഞ്ഞു ബ്ലോഗ് സന്ദര്ശിക്കുന്നതിനും കമന്റുന്നതിനും.

    ReplyDelete
  3. അങ്ങനെ അങ്ങനെ ഉയരങ്ങള്‍ കീഴടക്കാന്‍ ദൈവം സഹായിക്കട്ടെ!

    ReplyDelete
  4. കൊള്ളാം...മിടുക്കന്‍..

    ആശംസകളോടെ.!

    ReplyDelete
  5. @ഇസ്മായില്‍ കുറുമ്പടി (തണല്‍)

    @Beemapally / ബീമാപള്ളി


    കമന്റ് പറഞ്ഞ എല്ലാവര്‍ക്കും നന്ദി

    ReplyDelete

LinkWithin

Thanks.