Dec 4, 2010

അബദ്ധത്തില്‍ കണ്ടുപിടിക്കപ്പെട്ട മധുരം!!


പഞ്ചസാരയേക്കാള്‍ 500 ഇരട്ടി മധുരമുള്ള സാകറിന്‍ കേട്ടിട്ടില്ലേ.  അബദ്ധത്തിലാണ് സാക്കറിന്‍ കണ്ടുപിടിച്ചത്. അതെങ്ങനെയാണ് കണ്ടുപിടിച്ചതെന്നറിയണ്ടേ...

റെം സെന്‍, ഫാള്‍ ബര്‍ഗ് എന്നീ ശാസ്ത്രജ്ഞര്‍ കോള്‍ടാര്‍ എന്ന രാസവസ്തുവില്‍ നിന്നുണ്ടാകുന്ന രാസവസ്തുക്കളെക്കുറിച്ച് പഠിക്കുകയായിരുന്നു. ഒരു ദിവസം ഫാള്‍ ബര്‍ഗ് പരീക്ഷണത്തിനിടെ റൊട്ടി കഴിക്കുകയായിരുന്നു. അപ്പോള്‍ ഫാള്‍ ബര്‍ഗ് ഒരു കാര്യം ശ്രദ്ധിച്ചു. റൊട്ടിക്ക് വല്ലാത്ത മധുരം. കയ്യില്‍ പുരണ്ടിരുന്ന ഒരു തരം രാസവസ്തുവാണ് ഇതിന് കാരണമെന്ന് അവര്‍ കണ്ടെത്തി. അങ്ങനെയാണ് പഞ്ചാരയേക്കാള്‍ 500 ഇരട്ടി മധുരമുള്ള സാക്കറിന്‍ കണ്ടുപിടിച്ചത്.  

24 comments:

  1. ഇങ്ങനെ നമുക്കും എന്തെങ്കിലും അബദ്ധം പറ്റിയാല്‍ മതിയായിരുന്നു..
    :)...

    ReplyDelete
  2. എനിക്കിത് പുതിയ അറിവാണ്!
    ചെറുപ്പത്തില്‍ അഞ്ചു പൈസക്ക്‌ ഐസ് തിന്നുമ്പോള്‍ മധുരത്തിന് വേണ്ടി ഇതാണത്രെ ഐസില്‍ ഒഴിച്ചിരുന്നത്! വെറുതെയല്ല എനിക്ക് ബുദ്ധി കുറഞ്ഞുപോയത് എന്നിപ്പോള്‍ തോന്നുന്നു.
    (ഈ ബ്ലോഗ്‌ ഞാന്‍ ചിലര്‍ക്ക് പരിചയപ്പെടുത്തുന്നു )

    ReplyDelete
  3. തണൽ ആണു ഇങ്ങോട്ടുള്ള വഴികാണിച്ചത് .ഇങ്ങനെയുള്ള അബദ്ധങ്ങൾ ആകും അല്ലെ എല്ലാ കണ്ടുപിടുത്തങ്ങളും.. ഇനിയും ധാരാളം എഴുതാൻ മോന് കഴിയട്ടെ... അഭിനന്ദനങ്ങൾ... ആശംസകൾ..

    ReplyDelete
  4. സാക്കറിന്‍ പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന ഒരു വസ്തുവാണെന്നും കൂടിയ അളവില്‍ ഉപയോഗിക്കാന്‍ പറ്റാത്ത വിഷമാണെന്നും കേട്ടിട്ടുണ്ട്. ഇങ്ങനെയൊരു കഥ അറിയിച്ചു തന്നതിന് നന്ദി. (ഞാനും വന്നത് തണല്‍ വഴി)

    ReplyDelete
  5. @ഇസ്മായില്‍ കുറുമ്പടി (തണല്‍)

    വളരെ നന്ദി. തുടര്ന്നും സഹായങ്ങള് പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. @Shukoor Cheruvadi

    ശരിയാണ് സാക്കറിന് കൂടുതല് ഉപയോഗിക്കുന്നത് കേടാണെന്ന് ഞാനം കേട്ടിട്ടുണ്ട്. നന്ദി.

    തണലിന് ഒരിക്കല് കൂടി നന്ദി...

    ReplyDelete
  7. മോനെ നന്നായി ..
    ഇതുപോലെ പല അബദ്ധങ്ങളില്‍ നിന്നും പലതും കണ്ടു പിടിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് ( ഇത് പുതിയ അറിവാണ് )

    എനിക്കും ഇങ്ങോട്ടുള്ള വഴികാട്ടി ഇസ്മായിജി തന്നെയാണ് അല്ലാതെ ഞാന്‍ അബദ്ധത്തില്‍ വന്നതൊന്നുമല്ല.

    നന്നായി എഴുതുക എല്ലാ ആശംസകളും :)

    ReplyDelete
  8. അല്‍താഫ്‌ ..കൊള്ളാം...ഞാന്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു സാധനം ഉള്ളത് തന്നെ അറിയുന്നത് ....താങ്ക്സ് ഫോര്‍ ദി ഇന്‍ഫോര്‍മേഷന്‍ ...


    ഞാന്‍ ആരും പറഞ്ഞു വന്നതല്ല ..എന്നും വരുന്നത് പോലെ വന്നതാ ...

    ReplyDelete
  9. മിടുക്കന്‍
    കണ്ടുപിടിത്തങ്ങള്‍
    പലതും ഇങ്ങനെയാനുണ്ടായത്
    സാക്കറിന്‍ മധുരത്തിനപ്പുറം
    മാരക വിഷം കൂടിയാണെന്ന കാര്യം
    മറക്കരുത്.കഫറെറിയകളില്‍ പോലും
    സാമ്പത്തിക ലാഭം നോക്കി ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്
    നന്നായിരിക്കുന്നു

    ReplyDelete
  10. എനിക്കും ഒരു പുതിയ കേള്‍വിയാണ് ഇത്.

    ReplyDelete
  11. തണലിന്റെ ഇസ്മില്‍ കുരുമ്പാടി യാണ് ഇങ്ങോട്ടുള്ള ബസ്‌ കയട്ടിവിട്ടത്

    നന്നായിട്ടുണ്ട് മോനെ ......
    എല്ലാ അഭിനന്ദനങ്ങളും

    ReplyDelete
  12. @ഹംസ

    faisu madeena

    Rasheed Punnassery

    ismail chemmad

    ആളവന്താന്‍

    കമന്റ് പറഞ്ഞ എല്ലാവര്‍ക്കും നന്ദി.....

    ReplyDelete
  13. Pala kandupiduthangalum abadhathil invent cheythathan 1eg: x'ra

    ReplyDelete
  14. Pala kandupiduthangalum abadhathil invent cheythathan 1eg: x'ra

    ReplyDelete
  15. സാക്കറിന്‍ കണ്ടുപിടുത്തം പോലെ അബദ്ധത്തിലൊരു കണ്ടെത്തലാണ് ഈ ബ്ലോഗും.

    എല്ലാ വിധ വിജയാശംസകളും.

    ReplyDelete
  16. അല്‍ത്താഫിന്റെ എഴുത്തിന് സാക്രിനേക്കാള്‍ മധുരമുണ്ട്. ശുദ്ധിയുണ്ട്. ഇനിയും എഴുതുക,

    ReplyDelete
  17. @
    Saifu.kcl

    അലി

    Hari | (Maths)

    എല്ലാവര്‍ക്കും വളരെ നന്ദി. തുടര്‍ന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  18. //ഇങ്ങനെ നമുക്കും എന്തെങ്കിലും അബദ്ധം പറ്റിയാല്‍ മതിയായിരുന്നു//

    മിടുക്കന്‍ ...

    ആശംസകള്‍ !

    ReplyDelete
  19. @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി സാര്‍

    താങ്കളുടെ കമന്റിന് നന്ദി

    ReplyDelete
  20. ആശംസകള്‍ അല്‍ത്താഫ്...വീണ്ടുമെഴുതൂ..

    ReplyDelete
  21. @ പാവത്താൻ

    ആയിക്കോട്ടെ വിണ്ടുമെഴുതാം... :)

    ReplyDelete
  22. Usually I don't learn post on blogs, however I would like to say that this write-up very forced me to take a look at and do it! Your writing style has been surprised me. Thanks, quite great article.

    Here is my site ... vakantiehuisje frankrijk

    ReplyDelete

LinkWithin

Thanks.