Welcome To Thoolika

തൂലികയിലേക്ക് താങ്കള്‍ക്ക് സ്വാഗതം. ഈ ബ്ലോഗിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....

Comment Please

Inform your valuable comment about my Blog by clicking CONTACT ME.

About Me

Iam Althaf Hussain. From Malappuram. Studying in tenth standard. Here iam Sharing my thoughts and knowledge

About Blog

This is a Educational and Technology Blog.

Thanks , Visit again

Thanks for your visit, and come again... :)

Jan 1, 2013

പുതുവര്‍ഷത്തില്‍ ഓര്‍ക്കേണ്ടത്...ഇന്ന് 2013 ജനുവരി ഒന്ന്. നാമെല്ലാവരും പുതിയ വര്‍ഷത്തെ പ്രതീക്ഷനിര്‍ഭരമായി വരവേല്‍ക്കുകയാണല്ലോ. എല്ലാ പുതുവര്‍ഷ ദിനത്തിലും നാം ഓരോരുത്തരും ഓരോ പ്രതിജ്ഞ എടുത്ത് നിറവേറ്റാറുണ്ടല്ലോ.
ഇന്ന് നാം ജീവിക്കുന്നത് വളരെ ഭാഗ്യവാന്മാരായിട്ടാണ്. ആവശ്യത്തിനും അതിലേറെയും പ്രകൃതി വിഭവങ്ങള്‍ ലഭ്യമാവുന്നുണ്ട്. എന്നാല്‍ ഈ പ്രകൃതി വിഭവങ്ങള്‍ ഇന്ന് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ജലവും ശുദ്ധവായുവും എല്ലാം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് നാമെല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട്തന്നെ ജലത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 2013 അന്താരാഷ്ട്ര ജലസഹകരണ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷഷ്ട്രസഭ തീരുമാനിച്ചിരിക്കുകയാണ്. 2010 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഇങ്ങനെ ആചരിക്കാന്‍ തീരുമാനിച്ചത്.


ഇപ്പോള്‍ നമ്മുടെനാട്ടില്‍ കാലാവസ്ഥാ വ്യതിയാനങ്ങളാണ്. 2012 ല്‍ കേരളത്തില്‍ മഴ വളരെ കുറവായിരുന്നു. മഴ പെയ്യേണ്ട സമയത്ത് പെയ്യാതെ കാലം തെറ്റിപെയ്യുകയാണ്. അത്കൊണ്ട് തന്നെ വലിയ ഒരു വരള്‍ച്ച നാം നേരിടേണ്ടി വരും. ഇത് ഇന്നത്തെ കാലത്ത് തീര്‍ത്തും ആചരിക്കേണ്ട ഒന്നാണ്. ഇല്ലെങ്കില്‍ അടുത്ത തലമുറക്കെന്നല്ല നമുക്ക് തന്നെ ജലം ലഭ്യമായെന്ന് വരില്ല.

അതുകൊണ്ട് ഞാന്‍ ജലസംരക്ഷണത്തന് പ്രാധാന്യം നല്‍കുമെന്ന പ്രതിജ്ഞ ഭൂമിക്ക് വേണ്ടി നാമോരോരുത്തരും എടുക്കുക.


അന്താരാഷ്ട്ര ജലസഹകരണ വര്‍ഷത്തെക്കുറിച്ച് കൂടുതലറിയാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക

Oct 4, 2012

ഗൂഗിളിനേയും തോല്‍പ്പിച്ച് ഫെയ്‌സ്ബുക്ക്..!!!


ഗൂഗിളിനേയും തോല്‍പ്പിച്ച് ഫെയ്‌സ്ബുക്ക്..!!!ഗൂഗിളും ഫെയ്‌സബുക്കും തുടക്കം മുതലേ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും ഫെയ്‌സ്ബുക്കോ ഗൂഗിളോ തുറക്കാതിരികകാറില്ല എന്നാണ് ഈയടുത്ത് കണ്ടെത്തിയത്. ഇന്റെര്‍നെറ്റ് എന്ന് പറയുന്നത് ഗൂഗിളും ഫെയ്‌സ്ബുക്കുമാണെന്ന് വിചാരിക്കുന്നവരുമുണ്ട്. 

ഗൂഗിള്‍ അത് തുടങ്ങി കുറച്ച് കാലം കഴിഞ്ഞത് മുതല്‍ ലോകത്തെ No.1 വെബ്‌സൈറ്റായി തുടരുകയായിരുന്നു. അലക്‌സ (വെബ്‌സൈറ്റുകളുടെ റാങ്ക് കണക്കാക്കുന്ന സൈറ്റ്) തുടങ്ങിയത് മുതല്‍ ഇത് വരെ ഗൂഗിളിനാണ് ഒന്നാം റാങ്ക്. ഫെയ്‌സ്ബുക്ക് രണ്ടാമതും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഫെയ്‌സ്ബുക്കാണ് ഇപ്പോള്‍ ലോകത്തെ No.1 സൈറ്റ്. അലെക്‌സയുടെ പുതിയ കണക്കുപ്രകാരമാണിത്. പക്ഷെ അമേരിക്കയിലിപ്പോഴും ഗൂഗിള്‍ തന്നെയാണ് ഒന്നാമന്‍.


ഫെയ്‌സ്ബുക്കിന് അല്ലെങ്കിലെ ഇപ്പോള്‍ നല്ല കാലമാണ്. കാരണം ഫെയ്‌സ്ബുക്കിന് ഒരു ബില്ല്യണ്‍ ആക്ടീവ് യൂസേഴ്‌സ് ഉണ്ടെന്നാണ് ഫെയ്‌സ്ബുക്ക് CEO മാര്‍ക്ക് സക്കന്‍ബര്‍ഗ് ഇന്നറിയിച്ചത്. 2008 ലാണ് ഫെയ്‌സ്ബുക്കാ 100 മില്ല്യണ്‍ തികച്ചത്. അങ്ങനെ നോക്കുമ്പോള്‍ വലിയ വളര്‍ച്ചയാണ് ഫെയ്‌സ്ബുക്കിന് ഉണ്ടായിട്ടുള്ളത്.

Sep 23, 2012

ഇനി ഇസ്തിരിയിട്ട വിന്‍ഡോസ് !!മൈക്രോസോഫ്റ്റിനിപ്പോള്‍ മൊത്തത്തില്‍ ഒരു മാറ്റമാണ്. എല്ലാം അവര്‍ പുതുപുത്തനാക്കുകയാണ്. അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായ വിന്‍ഡോസ് 8 ഉടന്‍ പുറത്തിറങ്ങും. അത് പോലത്തന്നെ ഓഫീസ് 2013. ഇവ രണ്ടിന്റെയും പ്രിവ്യൂകളും ഇറക്കിയിട്ടുണ്ട്. വിന്‍ഡോസ് 8 ന്റെ മൊബൈല്‍ വേര്‍ഷനും സാംസങ്ങ് എ.ടി.ഐ.വി എസിലൂടെ പുറത്തിറക്കാന്‍ പരിപാടിയുണ്ട്. ഇന്റെര്‍നെറ്റ് എക്സപ്ലോററിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഈയടുത്ത് ഇറങ്ങി. പക്ഷേ അത് വൈറസ് ഭീഷണിയിലാണ്.അങ്ങനെ 2012 എന്ന വര്‍ഷം തന്നെ മൈക്രോസോഫ്റ്റ് ഗംഭീരമാക്കും എന്നതിന്റെ സൂചനയായി 25 വര്‍ഷത്തിന് ശേഷം ആദ്യമായി തങ്ങളുടെ ലോഗോ അവര്‍ മിനുക്കി. ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള നാല് സമചതുരങ്ങളാണ് ലോഗോയിലുള്ളത്. ഓപ്പറേറ്റിങ്ങ് സിസ്റ്റം, ടാബ്ലറ്റ്, മൊബൈല്‍, മറ്റു ഹാര്‍ഡ്വെയറുകള്‍ തുടങ്ങിയ മൈക്രോസോഫ്റ്റ് വ്യാപരിക്കുന്ന മേഖലകളെ പ്രതിനിധീകരിക്കുന്നതാണ് ഈ നാലു സമചതുരങ്ങള്‍. ഈ മേഖലകളില്‍ കമ്പനി നടത്തുന്ന മാറ്റങ്ങളാണ് ഈ നിറങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
ലോഗോ മാറ്റത്തെക്കുറിച്ച് ഔദ്യോയിഗമായി ഇങ്ങനെയാണവര്‍ പറഞ്ഞത്.

"It’s been 25 years since we’ve updated the Microsoft logo and now is the perfect time for a change."

അതായത് ഈ വര്‍ഷം കെങ്കേമമാക്കുമെന്നര്‍ത്തം.
പക്ഷേ വിന്‍ഡോസ് 8 ന്റെ ലോഗോ വലിയ മെച്ചമില്ലെന്നാമില്ലെന്നാണ് പലരുടെയും അഭിപ്രായം. ലോഗോ മോശമായതു പോലെ ഇനി ഓപറേറ്റിങ്ങ് സിസ്റ്റം തന്നെ മോശമാകുമോ എന്ന് കണ്ടറിഞ്ഞ് കാണണം. 


പക്ഷേ ഈ വര്‍ഷം മൈക്രോസോഫ്റ്റ് " അലക്കി തേച്ച് ഇസ്തിരിയിട്ടാണ് "വരവ്. അതുകൊണ്ട് തന്നെ ടെക്ലോകത്ത് വന്‍പടയൊരുക്കത്തിനാണ് അവര്‍ ഒരുങ്ങുന്നത്.

Aug 15, 2012

ഗാന്ധിജിയുടെ അത്യപൂര്‍വ്വ ചിത്രങ്ങള്‍ !!!

ആദ്യമായി എല്ലാവര്‍ക്കും എന്റെ ഹൃദ്യമായ സ്വാതന്ത്രദിനാശംസകള്‍ .....നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ച നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ അത്യപൂര്‍വ്വങ്ങളായ ചിത്രങ്ങളാണ് ഞാനിവിടെ നല്‍കുന്നത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ ദിനത്തില്‍ അങ്ങേക്ക് പ്രണാമം.....

Jul 23, 2012

ഫെയ്സ്ബുക്കില്‍ ഒരുഗ്രന്‍ മാജിക്.....


കഴിഞ്ഞ തവണ ഫെയ്സ്ബുക്കിനെക്കുറിച്ചാണല്ലോ  ഞാന്‍ പറഞ്ഞരിന്നത്. അത് കുറേ പേര്‍ക്ക് ഉപകാരപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം. ഇത്തവണ ഒരുഗ്രന്‍ ഫെയ്സ്ബുക്ക് ടിപ്പാണ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. (മുമ്പൊന്ന് ഞാനിവിടെ പരിചയപ്പെടുത്തിയിരുന്നു. )


ഫെയ്സ്ബുക്കില്‍ ഒരു കുഞ്ഞന്‍ ട്രിക്ക്. നമ്മള്‍ ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ക്ക് മേലെ കഴ്സര്‍ എത്തിക്കുമ്പോള്‍ ചിത്രം ഓട്ടോമാറ്റികായി സൂം ആവുന്നു. ഇത് ലഭ്യമാക്കാന്‍ 


ഈ ലിങ്കില്‍ പോവുക. 


ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 


ഫെയ്സ്ബുക്ക് പേജ് റീലോഡ് ചെയ്യുകഅപ്പോള്‍ എല്ലാവര്‍ക്കും റമദാന്‍ മുബാറക്

Jun 16, 2012

ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ ഹൈഡ് ചെയ്യാം...


ഫെയ്‌സ്ബുക്കിലെ പരസ്യങ്ങള്‍ ഹൈഡ് ചെയ്യാം....


 പരസ്യങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസറിനനുസരിച്ച് ഒരു ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍

1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.

മോസില്ല ഉപയോഗിക്കുന്നവര്‍ 

1- ഇവിടെ പോയി ഈ ആഡ്-ഓണ്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
2- ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.

സഫാരി ഉപയോഗിക്കുന്നവര്‍

1- ഇവിടെ പോയി AdBlock എന്ന എക്‌സറ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
2- അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫെയ്‌സ്ബുക്ക് പേജ് റീലോഡ് ചെയ്യുക.

അപ്പോള്‍ ഇനി പരസ്യങ്ങളില്ലാതെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കൂ......May 26, 2012

പിസാ ഗോപുരത്തിനൊരു പാര, അബൂദാബിയില്‍ നിന്നും

പിസാ ഗോപുരത്തിനൊരു പാര, അബൂദാബിയില്‍ നിന്നും
യു.എ.ഇക്കാര്‍ എപ്പോഴും അങ്ങനെയാണ്. ആകാശം മുട്ടുന്ന ബില്‍ഡിങ്ങുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്കൊരു ഹരമാണ്. മറ്റുള്ളവര്‍ ബില്‍ഡിങ് ഉണ്ടാക്കുന്നത് പോലെയല്ല എന്തെങ്കിലും വ്യത്യസ്തത അവര്‍ക്കുണ്ടാവും. അങ്ങനെയാണ് അംബരചുംബികളുടെ കാര്യത്തില്‍ ഏറ്റവും വലിയ ബുര്‍ജ് ഖലീഫ ഉണ്ടാക്കിയത്. 


ഇനി ലോകത്ത് ഏറ്റവും ചരിഞ്ഞ ഗോപുരത്തിനുള്ള ഗിന്നസ് റെക്കോര്‍ഡും അവര്‍ കരസ്ഥമാക്കി. കാപ്പിറ്റല്‍ ഗേറ്റ് എന്നാണ് ആ ടവറിന്‍റെ പേര്. അബൂദാബി നാഷണല്‍ എക്സിബഷന്‍ കമ്പനി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 35 നിലകളും 160 മീറ്റര്‍ ഉയരവുമുണ്ട്. 12 നില നേരെയും പിന്നീട് മേല്‍പ്പോട്ട് ചെരിവ് കൂട്ടിയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.കാപ്പിറ്റല്‍ ഗേറ്റിന്‍െ അവസാനത്തെ നില 18 ഡിഗ്രി വരെ ചരിവുണ്ട്. ഇറ്റലിയിലെ പ്രശസ്തമായ പിസാഗോപുരത്തിന്റെ നാലിരട്ടി ചരിവുണ്ടിതിന്. പിസ ഗോപുരം കാലക്രമേണയാണ്‌ ചരിഞ്ഞതെങ്കില്‍ കാപ്പിറ്റല്‍ ഗെയ്‌റ്റ്‌ കെട്ടിടം ചരിവോടെയാണ്‌ രൂപകല്‍പന ചെയ്‌തെതന്നുമാത്രം. 


May 20, 2012

ഡൗണ്‍ലോഡ് ചെയ്യാം ഇരട്ടിവേഗത്തില്‍


ഡൗണ്‍ലോഡ് ചെയ്യാം ഇരട്ടിവേഗത്തില്‍
നാം പലപ്പോഴും നെറ്റില്‍ നിന്നും ഒരു വലിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടി പ്രയാസപ്പെടാറില്ലേ. നമ്മള്‍ വലിയ സൈസുള്ള ഫയലുകള്‍ ഒരുപാട് സമയമെടുത്ത് ഡൗണ്‍ലോഡ് ചെയ്യുകയാണ്. അവസാന ഘട്ടത്തിലെത്തുമ്പോള്‍ കറണ്ട് പോയാല്‍ അല്ലെങ്കില്‍ നെറ്റ് ഡിസ്‌കണക്ടായി എന്നു വിചാരിക്കുക. നമുക്ക് എന്ത് നിരാശ തോന്നും (പ്രത്യേകിച്ച് സ്പീഡ് കുറഞ്ഞ നെറ്റ്ഉപയോഗിക്കുന്നവര്‍ക്ക്.). എത്രയോ സമയം നമുക്ക് നഷ്ടമാവും. 


ഇവിടെ ഞാന്‍ പരിചയപ്പെടുത്താന്‍ പോവുന്നത് ഓര്‍ബിറ്റ് ഡൗണ്‍ലോഡര്‍ എന്ന സോഫ്റ്റ് വെയറാണ്. എനിക്കേറ്റവും ഉപകാരപ്പെട്ട സോഫ്റ്റ് വെയറുകളില്‍ പെട്ട ഒന്നാണ് ഇത്. ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും ഇത് തീര്‍ച്ചയായും ഉപകാരപ്പെടും. കാരണം എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്. 
എന്റെ വീട്ടില്‍ കുറേ കാലം ഐഡിയ നെറ്റ്‌സെറ്ററാണ് ഉപയോഗിച്ചിരുന്നത്. അത് വെച്ച് പരമാവധി ഡൗണ്‍ലോഡ് സ്പീഡ് കിട്ടുക 20 KB/s ഒക്കെയാണ്.(ഓര്‍ക്കുക, മാക്‌സിമം സ്പീഡാണത്). അങ്ങനെയുള്ള ആ സ്പീഡും വെച്ച് 440 MB ഫയല്‍ 9 മണിക്കൂറുകൊണ്ട് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. തെളിവിന് ഈ സ്‌ക്രീന്‍ഷോട്ട് നോക്കുക. സാധാരണ ബ്രൗസറുകളില്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ഇരട്ടി സ്പീഡിലാണ് ഓര്‍ബിറ്റില്‍ ഡൗണ്‍ലോഡ് ചെയ്യുക. ചില പ്രത്യക ടെക്‌നികാണ് ഈ സോഫ്റ്റ് വെയറില്‍ സ്പീഡു കൂടാന്‍ കാരണം. മാത്രമല്ല 9 മണിക്കൂര്‍ കൊണ്ട് ഒറ്റയടിക്ക് ഞാനിത് ഡൗണ്‍ലോഡ് ചെയ്തതല്ല. നാല് പ്രാവശ്യം കമ്പ്യൂട്ടര്‍ അതിനിടയില്‍ ഓഫാക്കിയിട്ടുണ്ട്. ഓര്‍ബിറ്റിലുള്ള Download Pause ചെയ്യാനുള്ള ഓപ്ഷനുണ്ട്. 


ഇനി ഇത് ഡൗണ്‍ലോഡ് ചെയ്ത് ഒന്ന് പരീക്ഷിച്ച് നോക്കൂ....(ഈ സോഫ്റ്റ് വെയര്‍ തികച്ചും സൌജന്യമാണ്.)

LinkWithin

Thanks.